കോൺഗ്രസ് ഭരണ നഷ്ടവും സിപിഎം നേട്ടവും മദ്യ മയക്കുമരുന്ന് അക്രമ ദുരവസ്ഥകൾക്ക് കാരണമെന്ന് എ കെ ചന്ദ്രമോഹൻ. ബാറുകൾ പരശതം വർദ്ധിച്ചതും മാർഗ വിശുദ്ധിയില്ലാത്ത അധികാര വിനിയോഗവുംക്യാമ്പസുകളും ഹോസ്റ്റലുകളും എസ് എഫ് ഐ കൈയേറ്റങ്ങളും മയക്കുമരുന്ന് കൊലപാതക പരമ്പരകൾക്ക് കാരണമായി
ലോകരാധ്യമായ ഗാന്ധിചിന്തകൾ വാർഡിന്റെ അടിത്തട്ടു മുതൽ പ്രവർത്തികമാക്കിയാലേ സാമൂഹ്യ ജീവിതം സുരക്ഷിതമാകൂ എന്നും മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ രണ്ടു വാർഡുകളുടെ സംയുക്ത കോൺഗ്രസ് മഹാദ്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി സീനിയർ വൈസ് പ്രസിഡന്റും ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറിയുമായ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു.
മാത്യു പന്തലാനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് രാജു കോനാട്ട്, ശ്രീകുമാർ കളരിക്കൽ, ജേക്കബ് മഠത്തിൽ, പി കെ ഫിലിപ്പ്, മേൽബിൻ തോമസ്, സുനിൽ മുളക്കത്തറ, ടോണി മാത്യു, ജോജി, മാത്യു ഫിലിപ്പ് ചെറിയാൻ മഠത്തിൽ സുകു വാഴമറ്റം തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments