Latest News
Loading...

മാനുഷിക, ജീവിത മൂല്യങ്ങളെ ഉയർത്തി പിടിക്കണം - ശുഭാംഗാനന്ദ സ്വാമികൾ



മാനുഷിക മൂല്യങ്ങളെയും ജീവിത മൂല്യങ്ങളെയും ഉയർത്തി പിടിക്കുന്നതിലുടെ മാത്രമേ യഥാർത്ഥ മനുഷ്യനായി ജീവിക്കുവാൻ കഴിയുകയുള്ളൂ എന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ പറഞ്ഞു. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ജീവിത സമാധാനത്തിനാണെന്നും ഉത്സവലഹരി ജീവിതലഹരിയായി മാറണമെന്നും ഇത്തരം ആഘോഷങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമെല്ലാം പൂര്‍വ്വിക ആത്മീയ ആചാര്യന്മാർ സൃഷ്ടിച്ചത് മനുഷ്യ നന്മയ്ക്കായാണെന്നും  അദ്ദേഹം പറഞ്ഞു. 



രാമപുരം കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാഖായോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അന്‍പത് വര്‍ഷം പിന്നിട്ട ദേവസ്വം സെക്രട്ടറി പി.ആര്‍. രവി കണിക്കുന്നേലിനെ ശുഭാംഗാനന്ദസ്വാമികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എൻ. ഡി.പി. യോഗം രാമപുരം ശാഖാ പ്രസിഡൻ്റ്  സുകുമാരന്‍ പെരുമ്പ്രായില്‍, സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, സന്തോഷ് കിഴക്കേക്കര, ഷാജി ഇല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments