Latest News
Loading...

കൊല്ലപ്പള്ളിയിലെ അപകടസാധ്യത ഒഴിവാക്കണം



പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയ്ക്ക് സമീപപ്രദേശങ്ങളിലെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം കൊല്ലപ്പള്ളി  നടന്ന അപകടം  പെട്രോള്‍ പമ്പില്‍ നിന്നും ഇറങ്ങുന്ന ഭാഗത്ത് തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും തുടര്‍ക്കഥയാവുന്നതായാണ് ആക്ഷേപം.



ഇപ്പോള്‍ വളവുകളില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കാറില്ല. കൊല്ലപ്പള്ളിയിലെ ഈ പെട്രോള്‍ പമ്പ് വളവിലാണ് സ്ഥിതി ചെയ്യുന്നത് . അതുകൊണ്ടുതന്നെ പമ്പില്‍ നിന്നും ഇറങ്ങി വരുന്നവരെ കാണാന്‍ കഴിയാത്തത് അപകടത്തിലേക്ക് നയിക്കാം.  പമ്പില്‍ നിന്നും ഇറങ്ങി വരുന്നവര്‍ സാഹചര്യം മനസ്സിലാക്കാത്തതിനൊപ്പം  അല്പം ശ്രദ്ധക്കുറവും കൂടി ആയാല്‍ അപകടം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 



ഇനിയൊരു ജീവനും നഷ്ടപ്പെടാതിരിക്കണമെങ്കില്‍ റോഡിലേക്ക് ഇറങ്ങുന്ന രണ്ട് സൈഡിലും പെട്രോള്‍ പമ്പിന്റെ കോമ്പൗണ്ടില്‍  ഹമ്പുകള്‍ സ്ഥാപിക്കണമെന്നും  എതിര്‍വശത്ത് സൈഡില്‍ കോണ്‍കേവ് മിററുകള്‍ സ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments