മൂന്നിലവ് പഞ്ചായത്തിലെ കട്ടിക്കയത്ത് സഞ്ചാരികള്‍ക്ക് ഇനി സൗകര്യപ്രദമായ രീതിയില്‍ വെള്ളച്ചാട്ടം കാണാം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന് സമീപം വ്യൂ പോയിന്റും വെള്ളച്ചാട്ടത്തിലേയ്ക്ക് ഇരുമ്പ്കമ്പികള്‍ കൊണ്ടുള്ള നടപ്പാത നിര്‍മാണവും അന്തിമഘട്ടത്തില്‍. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്ജ് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്.
കട്ടിക്കയത്ത് ഇതിനോടകം നിരവധി അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷാക്രമീകരണം ഒരുക്കുന്നത്. റവന്യൂഭൂമിയില്‍ ഒറ്റയടിപ്പാതയിലൂടെ വേണം കട്ടിക്കയം വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തുവാന്‍. മഴക്കാലത്ത് രൗദ്രഭാവം കൈവരുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി പേരാണ് ഓരോ വര്‍ഷവും ഇവിടേയ്ക്ക് എത്തുന്നത്.
മലമുകളില്‍ നിന്നും താഴേയ്ക്ക് ഇറങ്ങുന്ന ഭാഗത്ത് കാല്‍തെന്നി അപകടമുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് ഇരുമ്പു സ്റ്റെപ്പുകള്‍ സ്ഥാപിച്ചത്.
വെള്ളച്ചാട്ടത്തിന് മുകളിലായി ഈ നടപ്പാതയോട് ചേര്‍ന്ന് എലവേറ്റഡ് വ്യൂവിംഗ് ഗാലറിയും നിര്‍മിച്ചിട്ടുണ്ട്. ഇതോടെ അടുത്ത വര്‍ഷകാലം മുതല്‍ കട്ടിക്കയം വെള്ളച്ചാട്ടത്തിന്റെ പൂര്‍ണഭംഗി ആസ്വദിക്കാനുള്ള അവസരം ഒരുങ്ങും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments