Latest News
Loading...

പോലീസ് നിഷ്‌ക്രിയരാകുന്നു. ക്രിമിനല്‍ കേസ് പ്രതി വിലസുന്നു ഐഎന്‍ടിയുസി



ലീഗല്‍ സര്‍വീസ് അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുഡിഎഫ് നേതാവും, വ്യാപാരി വ്യവസായി ഏകോപനസമിതി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡണ്ടും കോട്ടയം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോണ്‍സണ്‍ പാറക്കലിനെ പലതവണ അപായപ്പെടുത്താ ന്‍ ശ്രമിച്ച പ്രതികളായ അജിത്ത് ജോര്‍ജിനെയും, സന്തോഷ് പുതുശ്ശേരിയേയും അറസ്റ്റ് ചെയ്യാത്തതില്‍ ഐ.എന്‍.ടി.യു.സി മൂന്നിലവ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.  നിരവധി ക്രിമിനല്‍ ക്കേസുകളിലും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലുംപെട്ട സമൂഹത്തില്‍ മാന്യത നടിച്ച് നടക്കുന്ന പഞ്ചായത്ത് മെമ്പര്‍ കൂടിയായ പ്രതിയെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ്ദമാണ്  പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന് യോഗം ആരോപിച്ചു.


പ്രതിയായ മെമ്പറുടെയും , കൂട്ടാളിയുടെയും,അക്രമത്തിന്  ഇരയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയ ജോണ്‍സനെ സ്റ്റേറ്റ്‌മെന്റ് എടുക്കുവാന്‍ എന്ന വ്യാജേന സിവില്‍ വേഷത്തില്‍ വന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഡിസ്ചാര്‍ജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി സ്വകാര്യ വാഹനത്തില്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. 



ഐ.എന്‍.ടി.യു.സി മൂന്നിലവ് മണ്ഡലം പ്രസിഡന്റ് ബെന്നി മറ്റം അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് രാജന്‍ കൊല്ലം പറമ്പില്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.റ്റി രാജന്‍, ,കോണ്‍ഗ്രസ്മുന്‍ മണ്ഡലം പ്രസിഡന്റ് ഷൈന്‍ പാറയില്‍, റോജി അമ്മിയാനിക്കല്‍, സൈമണ്‍ അറക്കല്‍, സ്റ്റാന്‍ലി മാണി, ജിജി നിരപ്പേല്‍, ഉണ്ണിമുട്ടം,  ജോണി ഇട്ടിയവിരാ, ബെന്നി വരിക്കപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments