ഇന്ന് ചെറിയപെരുന്നാൾ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകി ചെറിയപെരുന്നാൾ ആഘോഷങ്ങൾ നടന്നു. ഈദ് നമസ്കാരത്തോടെ ഈ ദിനത്തിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്ക് തുടക്കമായി..
ഫജർ നമസ്കാരത്തിന് ശേഷം പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിച്ചു. നമസ്കാരത്തിന് ശേഷം പള്ളികളിൽ ഇമാംമാർ ചെറിയപെരുന്നാൾ സന്ദേശം നൽകി.. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുംബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ചെറിയ പെരുന്നാൾ ആഘോഷിച്ചു.
ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇത് ഗാഹിൽ ഷെഫീഖ് സലാഹി ചെറിയ പെരുന്നാൾ സന്ദേശം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments