Latest News
Loading...

ധർണ സമരം നടത്തി




കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം,
സെക്രട്ടറിയറ്റ് പടിക്കൽ ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പാലാ മുൻസിപ്പാലിറ്റി ഓഫീസിന് മുമ്പിൽ പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി.



കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ടോമി കല്ലാനി സമരം ഉദ്ഘാടനം ചെയ്തു. ധർണ്ണസമരത്തിൽ കോൺഗ്രസ് പാലാമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. 


 പ്രൊഫസർ സതീഷ് ചൊള്ളാനി, സാബു അബ്രഹാം, ഷോജി ഗോപി, സന്തോഷ് മണർകാട്, വി സി പ്രിൻസ്, മായാ രാഹുൽ, ആനി ബിജോയ്, ലിസികുട്ടി മാത്യു, ബിനു അറക്കൽ, രാഹുൽ പി എൻ ആർ, തോമസ് പുളിക്കൽ, അർജുൻ സാബു, ജോർജുകുട്ടി ചെമ്പകശ്ശേരിൽ, കുഞ്ഞുമോൻ പാലയ്ക്കൽ, ലീലാമ്മ തോമസ്, ജോയി മഠം എന്നിവർ ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments