മേലുകാവുമറ്റം സെൻറ് തോമസ് യുപി സ്കൂളിൽ 'ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിയൻ ആശയങ്ങളിലൂടെ.. ' എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിലൂടെ കലുഷിതമായ കാലഘട്ടത്തിൽ നന്മനിറഞ്ഞ, ജാതീയ അതിർവരമ്പുകൾ ഇല്ലാത്ത ഇന്ത്യയെ രൂപപ്പെടുത്തുവാൻ കുരുന്നു മനസ്സുകളുടെ ഹൃദയങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ ഉറച്ച ബോധത്തോടെ വേര് മുളപ്പിച്ചെടുക്കണം എന്ന് തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. ഗാന്ധിജി ആഗ്രഹിച്ച രാഷ്ട്ര പുനർനിർമ്മിതിക്ക് സഹന - സാഹോദര്യമനോഭാവത്തോടെയുള്ള മനോഭാവം ഏതൊരാൾക്കും അത്യാവശ്യമാണ് എന്ന പ്രസംഗത്തിലൂടെ ഊന്നി പറഞ്ഞു.
ഗാന്ധിജിയുടെ ഫോട്ടോയുടെ അനാച്ഛാദനവും തുഷാർ ഗാന്ധി നിർവഹിച്ചു. പ്രസ്തുത സമ്മേളനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കോനുകുന്നേൽ ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഡോക്ടർ ജോർജ് കാരാംവേലിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ പി ടി എ ഭാരവാഹികൾ മുൻ അധ്യാപകർ ബഹുമാന്യരായ നാട്ടുകാർ വാർഡ് മെമ്പർമാർ ആകുന്ന ശ്രീമതി ഡെൻസി ബിജു ശ്രി. അനുരാഗ പാണ്ടിക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു. മേലുകാവ് പ്രദേശത്തോട് കാണിച്ച സ്നേഹാദരങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ് പി.ടി.എ പ്രസിഡൻറ് ജിസ്മോൻ തോമസ് എന്നിവൻ നന്ദി അറിയിച്ചു.
രാജ്യത്തെ പുനർ നിർമ്മിക്കുവാൻ രാജ്യത്തിൻറെ നന്മകൾ കാത്തുസൂക്ഷിക്കുവാൻ കുട്ടികൾക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നാം സ്നേഹിക്കുന്ന രാജ്യം അതിൻറെ എല്ലാ നന്മകളോടും കൂടി നിലനിൽത്തുവാൻ കുട്ടികൾ പരിശ്രമിക്കുകയും അധ്വാനിക്കുകയും ചെയ്യണമെന്ന് തൻറെ പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. തൻറെ ജീവിതത്തിൽ താൻ തൻറെ പിതാമഹന്മാരിൽ നിന്ന് അനുഭവിച്ചറിഞ്ഞ കേട്ടറിഞ്ഞ ഗാന്ധിയൻ ദർശനങ്ങൾ ഏറെ മികവുറ്റ രീതിയിൽ കുട്ടികൾക്കായി പങ്കുവെച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments