ഇന്നേ തുടങ്ങാം നാളെക്കായി.... മാലിന്യമുക്ത നവകേരളം..,. നാടിനെ മാലിന്യമുക്തമാക്കുവാനുള്ള സർക്കാരിന്റെ ദൗത്യത്തിൽ ജനങ്ങൾ ഒന്നാകെ കൈകോർത്തപ്പോൾ മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നു. ഈ സംരംഭത്തിന് പൂഞ്ഞാറിന്റെ സാംസ്കാരിക കേന്ദ്രം എ ടി എം വായനശാലയുടെ പരിസര ശുചീകരണപ്രവർത്തനവും സൗന്ദര്യവൽക്കരണവും നടത്താൻ തുടങ്ങി.
ഇതിന്റെ ഉത്ഘാടനംമുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ ശ്രീ .രമേഷ് . B. വെട്ടിമറ്റം നിർവ്വഹിച്ചു. സെക്രട്ടറി വി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് B. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് K.K.സുരേഷ് കുമാർ , വൈസ് പ്രസിഡന്റ് Mk. വിശ്വനാഥൻ, കമ്മിറ്റി അംഗങ്ങളായ വിനോദ്, സിന്ധു , P.G.പ്രമോദ്, Mk. ഷാജി,ലൈബ്രറേറിയൻ ഷൈനി പ്രദീപ്, വിശ്വനാഥമേനോൻ തട്ടുങ്കൽ താഴത്ത്, ബാലകൃഷ്ണൻ മഞ്ഞാക്കൽ,ഗ്രന്ഥശാലയെ സ്നേഹിക്കുന്ന മറ്റനേകം പ്രവർത്തകർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments