ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ പട്ടാപ്പകല്‍ കത്തികാട്ടി വന്‍ കവര്‍ച്ച. തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്ത് 15 ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്.
ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു അക്രമി എത്തിയത്. ബാങ്കില്‍ പലതവണ എത്തി നിരീക്ഷണം നടത്തിയ ശേഷമായിരിക്കാം മോഷണം നടത്തിയതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments