Latest News
Loading...

പാലായിൽ സെക്മെത് സോളാർ പുതിയ ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ച



പാലാ: കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി. ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം 17/2/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീപം ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്യും. കെ വി വി ഇ എസ് പാലാ പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എം പി ഭദ്ര ദീപം തെളിയിക്കും.




പാലാ നഗരസഭ വൈസ് ചെയർ പേഴ്സൺ ബിജി ജോജോ, കെ വി വി ഇ എസ് പാലാ സെക്രട്ടറി വി സി ജോസഫ്, കെ വി വി ഇ എസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് തോമസുകുട്ടി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിന്ദു മനു, ടോമി ജോസഫ്, ജോൺ ദർശന, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ അനീഷ് ജി, മാത്യു എം തറക്കുന്നേൽ, അനൂപ് ജോർജ്, ഷാജൻ, അപ്പച്ചൻ ചേട്ടൻ, സെക്മെത് സോളാർ ഡയറക്ടേഴ്സ് ആയ ജിസ് ബിൻ ജോൺ, ജിൽബിൻ ജോൺ, ജിതിൽ കെ.വി. എന്നിവരും. സന്നിഹിതരായിരിക്കും.

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കേന്ദ്ര സർക്കാരും കെ എസ് ഇ ബി യും സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കു ന്നുണ്ട്. ഇതിനായി ഗവൺമെൻ്റ് സബ്‌സിഡിയോടെ സോളാർ വൈദ്യുതിയിലേക്ക് മാറാം. വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കാൻ പോലും കഴിയുന്ന സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഇൻസ്റ്റലേഷൻ ചാർജിൽ വലിയ സബ്സിഡിയാണ് ഗവൺമെൻ്റുകൾ നൽകുന്നത്.



കെഎസ്ഇബി യുടെ വൈദ്യുതിയും സോളാർ വൈദ്യുതിയൂം തമ്മിലുള്ള ഉപയോഗത്തിൻ്റെയും പണ ചിലവിൻ്റെയും വ്യത്യാസങ്ങളും അറിയുന്നതിനൊപ്പം സോളാർ വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജിയും പാലാ ചെത്തിമറ്റത്തെ സെക്മെത് എനർജിയിൽ നിന്നും മനസ്സിലാക്കാം. 

ഉത്ഘാടന ദിവസത്തെ ഓഫറായി അന്നേ ദിവസം ബുക്ക് ചെയ്യുന്നവർക്ക് 78000 രൂപ വരെയുള്ള ഗവൺമെൻ്റ് സബ്സിഡി കൂടാതെ ഇൻഡക്ഷൻ കുക്കർ ഇലക്ട്രിക് കേറ്റിൽ എന്നിവ സൌജന്യമായും ലഭിക്കുന്നു

വാർത്താ സമ്മേളനത്തിൽ സെക്മെത് സോളാർ ഡയറക്ടേഴ്സ് ആയ ജിസ്ബിൻ ജോൺ, ജിൽബിൻ ജോൺ, ജിതിൽ കെ.വി, ജനറൽ മാനേജർ ലിൻ്റു സെബാസ്റ്റ്യൻ, എന്നിവർ പങ്കെടുത്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments