Latest News
Loading...

കത്ത് നല്കിയവർക്ക് മറുപടിയുമായി ഷാജു വി തുരുത്തൻ.



രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് നല്കിയവർക്ക് മറുപടിയുമായി ഷാജു വി തുരുത്തൻ. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുൻപ് രാജി വയ്ക്കാനാവില്ലെന്നും അവിശ്വാസം പരാജയപ്പെട്ടതിന് ശേഷം രാജി ആകാമെന്നും തുരുത്തൻ നിലപാട് വ്യക്തമാക്കി. ഇതി നെ മറ്റ് കൗൺസിലർമാരും നിയോജക മണ്ഡലം പ്രസിഡന്റും എതിർത്തെങ്കിലും വഴങ്ങാൻ തുരുത്തൻ തയാറായില്ല. തന്നെ ചിലർ ചേർ ന്ന് ചതിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതോടെ ഭരണമുന്നണിയിൽ ഭിന്നതയും പ്രതിസന്ധിയും രൂക്ഷമാവുകയാണ്.


അവിശ്വാസത്തിന് മുൻപ് രാജി വയ്ക്കുകയെന്നാൽ താൻ ഒളിച്ചോടുന്നതിന് തുല്യമാകും അതിന് തയാറല്ലെന്നാണ് തുരുത്തന്റെ നില പാട് അവിശ്വാസം പാസാകാതെ നോക്കേണ്ടത് എൽഡിഎഫിന്റെ കടമയാണ്. ഇപ്പോൾ രാജിവെച്ചാൽ ഭയന്ന് പുറത്തുപോകുന്നതിന് തുല്യമാകും. അവിശ്വാസത്തിന് ശേഷം താൻ വാക്കുമാറുമെന്ന് ചിലർക്ക് വിചാരമുണ്ട്. തന്തയ്ക്ക് പിറന്നവനാണ് താനെന്നും പറഞ്ഞതു പോലെ ചെയ്യുമെന്നും തുരുത്തൻ വ്യക്തമാക്കി. 2-1-2 വർഷം എന്നായിരുന്നു ആദ്യമുണ്ടാക്കിയ കരാർ. അതിൽ നിന്നു വ്യത്യസ്തമായി പാർലമെന്ററി പാർട്ടി തീരുമാനമെന്ന നിലയിൽ കൊണ്ടുവന്ന തീരുമാനത്തിൽ താൻ ഒപ്പിട്ടു അതിൽ തുരുത്തന് ഒരു വർഷം എന്ന് എഴു തി ചേർക്കുകയായിരുന്നു. തനിക്ക് ഒരു വർഷമേ ഉള്ളൂ എന്ന് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും ഷാജു വി തുരുത്തൻ പറഞ്ഞു.


43 വർഷം താൻ പാർട്ടിക്കുവേണ്ടി സേവനം ചെയ്തു. 29 വർഷം കൗൺസിലറായി. ഭാര്യ 25 വർഷം കൗൺസിലറായി. തങ്ങളോട് ഈ ചതി ചെയ്യരുതായിരുന്നുവെന്നും തുരുത്തൻ പറഞ്ഞു. പാർട്ടി നേതാക്കളല്ല മറ്റ് ചിലരാണ് കളിച്ചത്. നേതാക്കൾക്ക് മിണ്ടാൻ പറ്റാത്ത സ്ഥിതിയാണ്. ഓരോ ദിവസവും പ്രശ്‌നങ്ങളുണ്ടാക്കിയവരെ തിരിച്ചറിയണം. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോയി. ഒരിടത്തോട്ടും ഒളിച്ചോട്ടമില്ല. തനിക്കും ആൻ്റോയ്ക്കും ഒന്നര വർഷം വീതം നല്കിയിരുന്നുവെങ്കിൽ പ്രശ്നങ്ങളില്ലാതെ പോകുമായിരുന്നല്ലോ എന്നും തുരുത്തൻ ചോദിച്ചു.




കേരള കോൺഗ്രസ് എം കൗൺസിലർമാരും നിയോജക മണ്ഡലം പ്രസിഡന്റും ഒരുമിച്ചാണ് ചെയർമാൻ്റെ ക്യാബിനിലെത്തിയത്. കത്ത് നല്‌കി രാജി ആവശ്യപ്പെട്ടെങ്കിലും തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ചെയർമാൻ. അവിശ്വാസം യുഡിഎഫിൻതാ ണെന്നും അതിന് രാജിയുമായി ബന്ധമില്ലെന്നും മറ്റ് കൗൺസിലർമാരും മണ്ഡലം പ്രസിഡന്റും പറഞ്ഞെങ്കിലും മാറ്റമില്ലാതെ തുരുത്തൻ തുടർന്നു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments