സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പറഞ്ഞു. പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സമീപകാലത്തുണ്ടായ പല തട്ടിപ്പുകേസുകളിലും ഇരയാക്കപ്പെട്ടവർ സത്രീകളാണ്. അങ്ങനെയുള്ള അബദ്ധങ്ങളിൽപ്പെടാതിരിക്കാൻ ബോധവത്കരിക്കുകയും നിയമസഹായം നൽകുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും അവർ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments