മേലുകാവ് തൊടുപുഴ റോഡില്‍ പാണ്ടിയന്‍മാവിലെ കൊടുംവളവില്‍ കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു അപകടം. അപകടത്തിന്റെ ദൃശ്യങ്ങള്‍ മുന്‍പില്‍ പോയ സ്വകാര്യബസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഏറെ അപകടങ്ങള്‍ സംഭവിച്ചുള്ള കൊടുംവളവാണ് പാണ്ടിയന്‍മാവിലേത്. തൊടുപുഴ റോഡില്‍ ഇടത്തേയ്ക്കുള്ള കൊടുംവളവ് വേഗത്തില്‍ തിരിയുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹനം റോഡിലേയ്ക്ക് മറിയുകയും ചെയ്തു. ബസിലെ കണ്ടക്ടറും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments