Latest News
Loading...

രാമപുരം ഫൊറോനാപ്പള്ളിയിൽ കാർഷിക ഭക്ഷ്യമേളയും പുഷ്‌പ പ്രദർശനവും ഫെബ്രുവരി 15ന് ആരംഭിക്കും




പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും
രാമപുരം സെൻ്റ അഗസ്റ്റിൻസ് ഫൊറോനാപ്പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ രാമപുരം പള്ളി മൈതാനത്ത് കാർഷിക ഭക്ഷ്യമേളയും പുഷ്‌പ പ്രദർശനവും ഫെബ്രുവരി 15 ശനി വൈകുന്നേരം 4 മുതൽ ഫെബ്രുവരി 16 ഞായർ വൈകിട്ട് 8.30 വരെ നടത്തപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി 40ൽപ്പരം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. കാർഷിക മേളയോടനുബന്ധിച്ച് മികച്ച മുതിർന്ന കർഷകൻ, മികച്ച വനിതാ കർഷക, മികച്ച സമ്മിശ്ര കർഷകൻ, മികച്ച കുട്ടിക്കർഷകൻ, മികച്ച മത്സ്യ കർഷകൻ, മികച്ച ഫലവൃക്ഷ കർഷകൻ, മികച്ച നെൽക്കർഷകൻ, മികച്ച കേര കർഷകൻ, മികച്ച കിഴങ്ങുവർഗ്ഗ കർഷകൻ, മികച്ച പൂ കർഷകൻ, മികച്ച ക്ഷീര കർഷകൻ എന്നിവർക്കുള്ള അവർഡുകൾ വിതരണം ചെയ്യുന്നതാണ്. കാർഷിക മേളയിൽ പ്രദർശിപ്പിക്കുന്ന മികച്ച സ്റ്റാളുകൾക്കും കാർഷിക ഉൽപന്നങ്ങൾക്കും അവർഡുകൾ ഉണ്ടായിരിക്കുന്നതാണ്.




കാർഷിക പാരമ്പര്യം പോലെതന്നെ കലാപാരമ്പര്യവും നിറഞ്ഞ രാമപുരത്തിന് അഭിമാനമായി നടക്കുന്ന കാർഷികമേളയിൽ لونه കർഷകരെ ആദരിക്കുന്നതിനോടൊപ്പം കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെയും ആദരിക്കുന്നു. ചാലി പാലാ, ഐഡിയ സ്റ്റാർസിംഗർ ഫെയിമും പിന്നണി ഗായകനുമായ ജിൻസ് ഗോപിനാഥ്, മിമിക്രി കലാകാരനും സംവിധായകനും നടനും അവതാരകനുമായ റെജി രാമപുരം, ചലച്ചിത്ര സംവിധായകൻ രാജേഷ് അമനകര, സിനിമ നടനും നാടക പ്രവർത്തകനുമായ ബാബു സെബാസ്റ്റ്യൻ, തിരക്കഥാകൃത്ത് സാൻജോ ജോസഫ് പൊരുന്നക്കോട്ട്, നടനും നിർമ്മാതാവുമായ സഞ്ജു നെടുംകുന്നേൽ, അഭിനേതാവും ടി.വി. താരവുമായ ജോബി പാലാ, പോലീസ് ഓഫീസറും ഗായകനുമായ രാമപുരം പ്രശാന്ത്, നടനും മിമിക്രി കലാകാരനുമായ ടൂബി രാമപുരം, ഗായിക സോനുമോൾ, ടോപ്സിംഗർ സ്റ്റാർസിംഗർ ഫെയിം പിന്നണി ഗായിക അലീനിയ സെബാസ്റ്റ്യൻ, പിന്നണി ഗായിക ഒവിയാറ്റസ് അഗസ്റ്റിൻ, നടനും അവതാരകനും സംവിധായകനുമായ മനോജ് പണിക്കർ തുടങ്ങിയ കലാപ്രതിഭകൾക്ക് ആദരവ് നൽകും. കൂടാതെ ഈ കലാപ്രതിഭകളുടെ കലാപ്രകടനങ്ങൾ ഉൾപ്പെടുത്തി 15ന് വൈകിട്ട് കലാസന്ധ്യയും ഉണ്ടായിരിക്കും.


കാർഷിക മേളയിൽ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും കാർഷികമേഖലയിലെ വിദഗ്‌ധർ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്. കാർഷികമേളയോടനുബന്ധിച്ചു നടക്കുന്ന ഭക്ഷ്യമേളയിൽ പഴയകാല വിഭവങ്ങളും നാടൻ വിഭവങ്ങളും ആധുനിക വിഭവങ്ങളും ലഭ്യമാകുന്നതാണ്. പുഷ്‌പമേളയോടനുബന്ധിച്ച് വിവിധ ചെടികളും പുഷ്‌പങ്ങളും പരിചയപ്പെടുത്തലും വിപണനവും ഉണ്ടായിരിക്കും. വളർത്തു മൃഗങ്ങൾക്കും അലങ്കാര മത്സ്യങ്ങൾക്കും പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാർഷികമേളയ്ക്ക് ആകർഷണമായി ഒട്ടക സവാരിയും കുതിര സവാരിയും ഒരുക്കിയിരിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.


16 വൈകുന്നേരം 5.30 നടക്കുന്ന പൊതുസമ്മേളനത്തിലും അവാർഡ്ദാനച്ചടങ്ങിലും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കെടുക്കുന്നു.

കാർഷികമേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്നതിന് മേളയ്ക്ക് സാധിക്കുമെന്ന് സെന്റ് അഗസ്റ്റിൻ ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു. സോൺ ഡയറക്ടർ റവ. ഫാ. ജോൺ മണാങ്കൽ, സോണൽ കോർഡിനേറ്റർ ആലീസ് ജോർജ്ജ്, സോണൽ ജനറൽ കൺവീനർ ബിനു മാണിമംഗലം, സിബി കോയിപ്പിള്ളിൽ, കെ.കെ. ജോസ് കരിപ്പാക്കുടിയിൽ, വിശ്വൻ രാമപുരം, ടോം തോമസ് പുളിക്കച്ചാലിൽ, ബിനോയി ഊടുപുഴ, മനോജ് ചീങ്കല്ലേൽ, ബിജു കുന്നേൽ, തോമസ് പുണർത്താംകുന്നേൽ, അരുൺ കുളക്കാട്ടോലിക്കൽ, തോമസ് പുതുക്കപ്പടവിൽ, എം കെ കുര്യാക്കോസ്, സിബി അഗസ്റ്റിൻ, മാത്തുക്കുട്ടി തെങ്ങുംപള്ളി ,റോസമ്മ അഗസ്റ്റിൻ, അമ്പിളി വിൻസ്, സജി മിറ്റത്താണി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments