Latest News
Loading...

പൊതുവഴിയിലെ അക്രമം. KVVES യൂണിറ്റ് പ്രസിഡന്റിനെ റിമാന്‍ഡ് ചെയ്തു



മേലുകാവ് പഞ്ചായത്ത് ഓഫീസിന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ പാറയ്ക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു.  ഈരാറ്റുപേട്ട കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതത്. 


ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അദാലത്ത് കഴിഞ്ഞ് മടങ്ങുംവഴിയാണ് മൂന്നിലവ് പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പറും LDF മൂന്നിലവ് മഡലം കണ്‍വിനറുമായ അജിത് ജോര്‍ജും ജോണ്‍സണുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചെന്ന അജിത്തിന്റെ പരാതിയിലാണ് നടപടി. അജിത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments