പരസ്പരം പങ്കുവയ്ക്കുന്ന ഒരു പുതുസമൂഹത്തെ രൂപപ്പെടുത്താൻ വിശ്വാസികൾക്ക് കഴിയണം എന്ന് റവ. പി. സി. സജി. ഈസ്റ്റ് കേരള മഹായിടവക 42-ാം മത് കൺവൻഷൻ്റെ രണ്ടാം ദിവസം ബൈബിൾ പ്രഭാഷണം നടത്തുകയായിരുന്നു റവ. സജി .
ബിഷപ്പുമാരായ വി.എസ്. ഫ്രാൻസിസ്, ഡോ. കെ. ജി. ദാനിയേൽ, റവ. റ്റി.ജെ ബിജോയി, റവ. പി.സി മാത്യുകുട്ടി, റവ. ജോസഫ് മാത്യു, വർഗീസ് ജോർജ് പി എന്നിവർ പ്രസംഗിച്ചു. കൺവൻഷൻ്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ വൈദീകർക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിൽ റവ ഡോ. മോത്തി വർക്കി (മാർത്തോമ സഭ) സന്ദേശം നൽകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments