Latest News
Loading...

പഞ്ചായത്ത് അംഗവുമായി നടുറോഡിൽ പിടിവലിയും കയ്യേറ്റവും

 

മീനച്ചിൽലിഗൽ സർവ്വിസ്സ് അതോറിറ്റി അദാലത്തിൽ പങ്കെടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മണ്ഡലം കൺവിനറുമായ അജിത് ജോർജിനെ പരാതിയുമായി എത്തിയ ജോൺസൻ പാറയ്ക്കൻ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. 
ജോൺസൻ മൂന്നിലവ് പഞ്ചായത്തിനെതിരെ നൽകിയ 6 പരാതികളിലാണ് പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡണ്ടിനെയും, മെമ്പർമാരെയും അദാലത്തിൽ വിളിപ്പിച്ചിരുന്നത്.



അദാലത്തിൽ പങ്കെടുത്ത തുടർന്ന് പുറത്ത് ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന പഞ്ചായത്ത് മെമ്പർ അജിത്തിനെ ജോൺസൺ വാഹനം ഇടിപ്പിക്കുവാൻ ശ്രമിക്കുകയും ഓടയിൽചാടി രക്ഷപെട്ട അജിത്തിനെ വാഹനത്തിൽ കരുതിയിരുന്ന വാക്കത്തിയുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി.  കൈയ്യിൽ വെട്ടേറ്റ അജിത്തിനെ ഈരാറ്റുപേട്ട Pmc ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


പിടിവലിക്കിടെ പരിക്കേറ്റ ജോൺസണും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിൽ ഇറങ്ങിയ തന്നെ അജിത്തും സുഹൃത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് ജോൺസൺ പറയുന്നു. താൻ ആക്രമിച്ചിട്ടില്ലെന്നും വാക്കത്തി പ്പിടിച്ച് വാങ്ങാൻ ശ്രമിക്കുന്നതിനിടയാണ് പരിക്കേ റ്റതെന്നും ജോൺസൺ പറഞ്ഞു. 




ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ നിലവിലുണ്ട്.  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് മാലിന്യം കുഴിച്ചിട്ട സംഭവത്തിൽ ജോൺസൺ പരാതിയുമായി പോവുകയും മാലിന്യം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നിൽ അജിത്താണെന്നാണ് ജോൺസൻ്റെ ആരോപണം. കുടിവെള്ള പദ്ധതിയിലെ വെള്ളം ജോൺസൺ പാഴാക്കിയതുമായി സംബന്ധിച്ച് ജോൺസണ് എതിരെ അജിത്തും പരാതിപ്പെട്ടിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിൽ ഇതിനുമുൻപും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments