രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂള്‍ വാര്‍ഡിലെ (ഏഴാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. ഫെബ്രുവരി 25ന് രാവിലെ 10 മുതല്‍ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്തിലെ ജി.വി. സ്‌കൂള്‍ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 24ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളില്‍ അവധിയായിരിക്കും.
ജി.വി. സ്‌കൂള്‍ വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിച്ചു നല്‍കണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂള്‍ വാര്‍ഡ് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24ന് വൈകിട്ട് ആറിനു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 25നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവിറക്കി.
വോട്ട് ചെയ്യുന്നതിനായി സമ്മതിദായകര്‍ക്ക് താഴെ പറയുന്നവയിലൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
-കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്.
-പാസ്‌പോര്‍ട്ട്.
-ഡ്രൈവിംഗ് ലൈസന്‍സ്.
-പാന്‍ കാര്‍ഡ്.
-ആധാര്‍ കാര്‍ഡ്.
-ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്.
-ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.
-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments