Latest News
Loading...

വ്യാപാര സംരക്ഷണ ജാഥ നാളെ പാലായിൽ



കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് പാലായിൽ നാളെ സ്വീകരണം നൽകും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന നാളെ വൈകിട്ട് അഞ്ചിന് പാലായിൽ എത്തിച്ചേരും. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി E. S  ബിജു ആണ്   ജാഥ നയിക്കുന്നത്.  


സംസ്ഥാന ട്രഷറർ വി ഗോപിനാഥ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ദിനേശ് ജാഥ അംഗങ്ങളായ കെ എം ലെനിൻ വി പാപ്പച്ചൻ എം പി അബ്ദുൽ ഗഫൂർ 'മിൽട്ടൺ ജെ തലക്കോട്ടൂർ ആർ രാധാകൃഷ്ണൻ സീനത്ത് ഇസ്മയിൽ എന്നിവർ ജാഥ അംഗങ്ങളാകും ജനുവരി 13ന് കാസർകോട് നിന്നും ആരംഭിച്ച ജാഥ 25ന് തിരുവനന്തപുരത്തെ സമാപിക്കും.




ഫെബ്രുവരി 13ന് നടക്കുന്ന പാർലമെൻറ് മാർച്ച് മുന്നോടിയായിട്ടാണ് സംരക്ഷണ ജാഥ നടത്തുന്നത്. ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ, ജില്ലാ വൈസ് പ്രസിഡണ്ട് അജിത് കുമാർ, ഏരിയാ സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം, ഏരിയ പ്രസിഡണ്ട് ദീപു സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം അശോക് കുമാർ, ഏരിയ കമ്മിറ്റി അംഗം റഹിം എ ബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments