തീക്കോയി പ്രാഥമിക (PHC) ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന റോഡ് കോണ്‍ക്രീറ്റില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി സിപിഐ ആരോപിച്ചു. കോണ്‍ത്രീറ്റ് ചെയ്ത പല ഭാഗങ്ങളിലും വിള്ളല്‍ കാണപ്പെട്ടു തുടങ്ങിയതായാണ് ആക്ഷേപം. ബാക്കിഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ കൊണ്ടുവന്ന പാറപ്പൊടിയില്‍ ചെളിയും മണ്ണും കലര്‍ന്ന നിലയിലാണെന്നും പരാതിയുണ്ട്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒരുമിച്ചുള്ള ഈ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സിപിഐ (CPI) ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments