തകിടി ദൈവാലയത്തില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി . ഫാ . ജോര്‍ജ് പുല്ലുകാലായില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് വി. കുര്‍ബാന, സന്ദേശം, നൊവേന ഫാ. തോമസ് പനക്കക്കുഴിയില്‍ നിര്‍വഹിച്ചു. 18 ന് 7.30 ന് വി. കുര്‍ബാന, 8.30 ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വയ്ക്കും.5 ന് ആരാധന സമാപനം വി. കുര്‍ബാന, നൊവേന ഫാ. ജോര്‍ജ് പുല്ലുകാലായില്‍ (വികാരി), 6.30 ന് പ്രദക്ഷിണം (കുരിശുപള്ളിയിലേക്ക്), 7.15 ന് ലദീഞ്ഞ്, സന്ദേശം ഫാ. മാത്യു പീടികയില്‍, 8.30 ന് സമാപനാശീര്‍വ്വാദം (പള്ളിയില്‍), 8.45 ന് ആകാശവിസ്മയം.
19 ന് 7 ന് വി. കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. ജോസഫ് നരിതൂക്കില്‍, സന്ദേശം, റവ. ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, 12 ന് തിരുനാള്‍ പ്രദക്ഷിണം, 1 ന് നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്, വിതരണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments