പനച്ചികപ്പാറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കെട്ടിടം പണി തീര്‍ന്നു മാസങ്ങളായിട്ടും കുട്ടികള്‍ക്ക് തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധവുമായി എഐഎസ്എഫ്. വര്‍ഷങ്ങളോളം സ്‌കൂള്‍ കെട്ടിടം പൊളിച്ചിട്ട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കെട്ടിടം പണി ആരംഭിച്ചത്. പുതിയ കെട്ടിടം പണിതീര്‍ത്തിട്ട് മാസങ്ങളായെങ്കിലും ഇവിടെ പഠനം ആരംഭിച്ചിട്ടില്ല.
250ന് മേല്‍ കുട്ടികളും 125 വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉള്ള പൂഞ്ഞാര്‍ പഞ്ചായത്തിലെ ഏക ലോവര്‍ പ്രൈമറി സ്‌കൂള്‍ 125ആം വാര്‍ഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ അവിടുത്തെ കുട്ടികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതങ്ങള്‍ ആരും കാണുന്നുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
അടിയന്തിരമായി പനിച്ചികപ്പാറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം തുറന്നു കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ അവസരം ഒരുക്കണമെന്ന് എഐഎസ്എഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments