Latest News
Loading...

വെന്റിലേറ്ററിലായിരുന്ന പോക്‌സോ അതീജിവിത മരിച്ചു



ചോറ്റാനിക്കരയില്‍ ക്രൂരപീഢനത്തിനിരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ 6 ദിവസമായി ചികിത്സയിലായിരുന്നു ഈ 19കാരി. ഭിന്നശേഷിക്കാരിയായിരുന്നു ഈ പെണ്‍കുട്ടി. സംഭവത്തില്‍ സുഹൃത്തായ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെ തുടര്‍ന്നാണ് അനൂപ് കഴിഞ്ഞദിവസം കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ലഹരി അടിമ കൂടിയായ യുവാവ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. 




ശനിയാഴ്ച രാത്രിയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും താനാണ് കയര്‍ മുറിച്ചതെന്നും കസ്റ്റഡിയിലുള്ള ആണ്‍സുഹൃത്ത് പൊലീസിനോട് പറഞ്ഞു. കുട്ടി മരിച്ചെന്നു കരുതി രക്ഷപെട്ടെന്നാണ് യുവാവിന്റെ മൊഴി. ഇയാള്‍ നേരത്തെ ലഹരി കേസിലടക്കം പ്രതിയാണ്. കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു.



യുവാവ് വീട്ടില്‍ വരുന്നതില്‍ പലവട്ടം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ പെണ്‍കുട്ടി തനിക്ക് നേരെ തട്ടിക്കയറിയതായും യുവാവ് അടിക്കടി വരുന്നത് തുടര്‍ന്നുവെന്നും അമ്മ പറഞ്ഞു. ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ഒരു മാസമായി അമ്മ വീട്ടില്‍ നിന്ന് മാറി താമസിക്കുകയാണ്. ബന്ധു വഴിയാണ് മകളുടെ വിവരം അറിഞ്ഞിരുന്നത്. ആണ്‍സുഹൃത്ത് മുന്‍പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായും അമ്മ വെളിപ്പെടുത്തി. മറ്റു പലരുമായി ബന്ധമുണ്ടെന്നടക്കം പറഞ്ഞായിരുന്നു ഉപദ്രവം.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments