Latest News
Loading...

NSS മേഖലാ സമ്മേളനങ്ങൾക്ക് ജനുവരി 12 ന് തുടക്കം ആകും



മീനച്ചിൽ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വികേന്ദ്രീകരിച്ച് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി താലൂക്ക് യൂണിയനെ 5 മേഖലകളായി തിരിച്ച് സുദൃഢം 2025 എന്ന പേരിൽ നടത്തപ്പെടുന്ന മേഖലാ സമ്മേളനങ്ങൾക്ക് ജനുവരി 12 ന് തുടക്കം ആകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


190 ആം നമ്പർ രാമപുരം പള്ളിയാമ്പുറം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 02:30ന് യൂണിയൻ ചെയർമാൻ മനോജ് ബി. നായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം NSS ഡയറക്ടർ ബോർഡ് അംഗവും, ചേർത്തല താലൂക്ക് NSS യൂണിയൻ പ്രസിഡൻ്റമായ പ്രൊഫ: ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.അമ്പലപ്പഴ താലൂക്ക് NSS യൂണിയൻ വൈസ്പ്രസിഡന്റ്റ് Dr. D. ഗംഗാദത്തൻ മുഖ്യപ്രഭാഷണം നടത്തും.രാമപുരം മേഖലയിൽപ്പെട്ട 26 കരയോഗങ്ങളിൽ നിന്നുമായി കരയോഗവനിതാസമാജ, ബാലസമാജ, സ്വാശ്രയ സംഘപ്രവർത്തകർ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. 







രാമപുരം മേഖലാസമ്മേളനം ജനുവരി 12ന് 02:30PM, പള്ളിയാമ്പുറം NSS കരയോഗ ആഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനം - പ്രൊഫ്. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ, ചേർത്തല എൻ.എസ്.എസ് താലൂക് യൂണിയൻ പ്രസിഡന്റ്.മുഖ്യ പ്രഭാഷണം - Dr. D ഗംഗാദത്തൻ,റിട്ട:പ്രിൻസിപ്പൽ SRV NSS കോളേജ് വാഴൂർ.

കിടങ്ങൂർ മേഖലാസമ്മേളനം
ജനുവരി 19 ന് 2:30PM, എൻ.എസ്.എസ് ഹൈസെക്കണ്ടറിസ്കൂൾ ആഡിറ്റോറിയം കിടങ്ങൂർ ഉദ്ഘാടനം - . K.B ഗണേഷ്‌കുമാർ ഗതാഗതവകുപ്പ് മന്ത്രി, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ, പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്.
മുഖ്യ പ്രഭാഷണം - Adv. എസ്.മുരളീകൃഷ്ണൻ ചേർത്തല NSS യൂണിയൻ വൈസ് പ്രസിഡന്റ്.മോനിപ്പള്ളി മേഖലാസമ്മേളനം

ഫ്രെബ്രുവരി 09, 2:30PM, 273 മോനിപ്പള്ളി എൻ.എസ്.എസ് കരയോഗ ആഡിറ്റോറിയം ഉദ്ഘാടനം - . M സംഗീത് കുമാർ,NSS വൈസ്പ്രസിഡന്റ്, NSS എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ, തിരുവനന്തപുരം NSS 5 താലൂക്ക് യൂണിയൻ പ്രസിഡന്റ്.
മുഖ്യ പ്രഭാഷണം - Dr. N.C ഉണ്ണികൃഷ്ണൻ കൊച്ചി കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്,



പൂവരണി മേഖലാസമ്മേളനം

ഫെബ്രുവരി 16, 2:30PM, 207 പൂവരണി NSS കരയോഗ ആഡിറ്റോറിയം
ഉദ്ഘാടനം - Dr. K P നാരായണപിള്ള NSS ഡയറക്ടർ ബോർഡ് മെമ്പർ, കുട്ടനാട് NSS താലൂക്ക് യൂണിയൻ പ്രസിഡന്റ്.മുഖ്യ പ്രഭാഷണം - Adv. M M ഷജിത്ത് തളിപ്പറമ്പ് NSS താലൂക്ക് യൂണിയൻ പ്രസിഡന്റ്.


പൂഞ്ഞാർ മേഖലാസമ്മേളനം

മാർച്ച് 02,2:30PM, ശ്രീലക്ഷ്മി NSS ആഡിറ്റോറിയം പൂഞ്ഞാർ.ഉദ്ഘാടനം ഹരികുമാർ കോയിക്കൽ NSS ഡയറക്ടർ ബോർഡ് മെമ്പർ, NSS എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ, ചങ്ങനാശ്ശേരി NSS താലൂക്ക് യൂണിയൻ പ്രസിഡന്റ്.മുഖ്യ പ്രഭാഷണം സി.രാജശേഖരൻ കൊടുങ്ങല്ലൂർ NSS താലൂക്ക് യൂണിയൻ പ്രസിഡന്റ്.
പാലാ മീഡിയ സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ nss താലൂക്ക് യൂണിയൻ ചെയ്യർ മാൻ മനോജ്‌ ബി നായർ,ഭരണസമതി അംഗളായ കെ. ഒ. വിജയകുമാർ,N. ഗോപകുമാർ, ഉണ്ണി കുളപ്പുറം എന്നിവർ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments