കിഴതടിയൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്‍പില്‍ നിക്ഷേപകരുടെ കൂട്ടധര്‍ണ്ണ ജനുവരി 4 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുമെന്ന് നിക്ഷേപകസംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതും ജനവിശ്വാസം ആര്‍ജിച്ചിരുന്നതുമായ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍, നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങള്‍, ചെറുതും വലുതുമായി കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാങ്കിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവര്‍, മേല്‍ തുകകള്‍ സ്വന്തക്കാര്‍ക്കും പാര്‍ശ്വവര്‍
ത്തികള്‍ക്കും സുഹൃത്തുക്കള്‍ക്കും അനധികൃതമായി വന്‍വായ്പകള്‍ നല്‍കി ദുര്‍വിനിയോഗം ചെയ്തതു മൂലവും,അത്തരത്തില്‍ വായ്പ കൈപ്പറ്റിയവര്‍ തുക തിരികെഅടക്കാതെയും, തുക തിരികെ പിടിക്കാന്‍ ആവശ്യമായ ജപ്തിയുള്‍പ്പെടെയുള്ള നിയ
മ നടപടികള്‍ ബാങ്ക് ഭരണസമിതി സ്വീക രിക്കുവാന്‍ വൈമനസ്യം കാണിച്ചതിനാലും, ആവശ്യക്കാരും അത്യാവശ്യക്കാ
രുമായ നിക്ഷേപകരുടെ തുക മടക്കി നല്‍കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേക്ക് ബാങ്ക്മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വന്തം കുടുംബത്തിന്റെ ആവശ്യത്തിനായി സ്വരുക്കൂട്ടിയ തങ്ങളുടെ സമ്പാദ്യം രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാ
ഹാവശ്യങ്ങള്‍, ഭവന നിര്‍മ്മാണം തൊഴില്‍ കണ്ടെത്തല്‍ എന്നീ അടിയന്തരാവശ്യങ്ങള്‍ക്ക് പോലും തിരികെ ലഭിക്കാത്ത അവസ്ഥ വളരെ പരിതാപകരമാണ്. വായ്പക്കാര്‍ ദൈനംദിനം തിരിച്ചടക്കുക്കുന്ന തുകപോലും ഭരണ സമിതിയംഗങ്ങളെ സ്വാധീനിക്കാ
ന്‍ കഴിയുന്നവര്‍ക്കായി വീതം വച്ച് നല്‍കുന്നുവെന്ന ആക്ഷേപവും കേള്‍ക്കുന്നു.
സാധാരണക്കാരായ നിക്ഷേപര്‍ക്ക് പ്രതിമാസം ഇപ്പോള്‍ നല്‍കി വരുന്ന Rs 5000/- എന്നത് , നിക്ഷേപതുകക്ക് ആനുപാതികമായി വര്‍ദ്ധി
പ്പിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. കിഴതടിയൂര്‍ ബാങ്കിന്റെ നിക്ഷേപക വിരുദ്ധ നിലപാടുകള്‍ള്‍ക്കെതിരെ നിക്ഷേപകര്‍ പ്രതിക്ഷേധിക്കുന്നു. 'കിസ്‌ക്കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി എന്നപേരില്‍ നിക്ഷേപകര്‍ ജനുവരി 5 ന് ശനി
യാഴ്ച 10 മണി മുതല്‍ 12 മണി വരെ കിഴതടിയൂര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.
വായ്പാ കുടിശിഖ ഇടാക്കാന്‍ നിയമ നടപടികള്‍ ഊര്‍ജിതമാക്കുക, നിക്ഷേപര്‍ക്ക് തുക തിരികെ നല്‍കുവാന്‍ സഹകരണ വകു
പ്പിന്റെയും സര്‍ക്കാരിന്റെയും സാമ്പത്തിക സഹായം ലഭ്യമാക്കുക, ബാങ്കിന്റെ പതനത്തിന് ഉത്തരവാദികളായ ഭരണ സമിതിയംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക, ചെറുതും വലുതുമായ വായ്പകള്‍ കൈപ്പറ്റിയിട്ടുള്ള
വരെ തിരിച്ചടക്കുവാന്‍ പ്രേരിപ്പിക്കുക എന്നീ കാര്യങ്ങള്‍ ആണ് നിക്ഷേപകര്‍ ഉന്നയിക്കുന്നത്.
ജൂലിയസ് കണിപ്പള്ളില്‍ (നിക്ഷേപ സംരക്ഷണ സമിതി കോര്‍ഡിനേറ്റര്‍) റോയി വെള്ളരിങ്ങാട്ട് (ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്) ജോയി കളരിക്കല്‍ (പൗരാവകാശ സമിതി) അഡ്വ.ജോസ് ചന്ദ്രത്തില്‍ ( ടാക്‌സ് കണ്‍സള്‍ട്ടന്റ്) ജോമോന്‍ പോള്‍ ഗുരുക്കള്‍ എന്നിവര്‍ പാലാ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments