തിരുപ്പിറവിയുടെ സ്മരണ പുതുക്കിക്കൊണ്ട് പ്ലാശനാൽ ഗവ. എൽ.പി സ്കൂളിൽ വിപുലമായ ക്രിസ്തുമസ് ആഘോഷം നടന്നു. ക്രിസ്മസ് തൊപ്പി ധരിച്ച്, ചുവപ്പും വെള്ളയും നിറങ്ങളിൽ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുരുന്നുകളും അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്തംഗങ്ങളും എല്ലാവരും ചേർന്ന് സ്കൂളിന്റെ ക്രിസ്മസ് ആഘോഷം വർണാഭമാക്കി.
വാർഡ് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു.. HM ശ്രീമതി ജയ്മോൾ P തോമസ്, PTA പ്രസിഡന്റ് ശ്രീ സജേഷ് പി എസ്,എം പി ടി എ പ്രസിഡന്റ് ശ്രീമതി നയന അനുരാജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ക്രിസ്മസ് ട്രീ, പുൽക്കൂട്, കരോൾ, സാന്റാ ക്ലോസ്, കേക്ക് കട്ടിംഗ്, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കുട്ടികളും അധ്യാപകരും തങ്ങളുടെ ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി പരസ്പരസ്നേഹത്തിന്റെ സന്തോഷം പങ്കുവച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments