പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന 42-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡിവൈഎസ്പി സദൻ കെ., സർക്കിൾ ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ്.ഐ. കുഞ്ഞുമോൻ തോമസ്, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി., ഫാ. കുര്യൻ പോളക്കാട്ട് (കോർഡിനേറ്റർ),
ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ, ലാലു പാലമറ്റം എന്നിവരുടെ നേതൃത്വത്തിൽ 100 ഓളം വോളണ്ടിയേഴ്സ് ട്രാഫിക് ക്രമീകരണത്തിന് നേതൃത്വം നൽകും.
പാലായിൽ നിന്നും വരുന്ന വാഹനങ്ങൾ
1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളേജിന്റെ മുൻവശത്ത് ആളുകളെ ഇറക്കിയശേഷം മരിയൻ ആശുപത്രി ജംങ്ഷനിൽ നിന്നു തിരിഞ്ഞ് ബൈപാസ് റോഡിൽക്കൂടി പാലാ കത്തീഡ്രൽ കുരിശും തൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
2. എല്ലാ ചെറിയ വാഹനങ്ങളും അൽഫോൻസാ കോളേജ് ഗ്രൗണ്ട്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ട്, സ്പോർട്സ് കോംപ്ളക്സ് ഗ്രൗണ്ട്, ക്രിസ്തുരാജ് ഹോസ്റ്റലിന്റെ മുൻവശം, പിൻവശം, സെന്റ് തോമസ് കോളജിന്റെ മുൻപിലുള്ള ഹെലിപ്പാഡിലും പാർക്ക് ചെയ്യുക.
3. കൺവെൻഷന്റെ മെയിൻ ഗേറ്റ് വഴി വരുന്ന വാഹനങ്ങൾ സെന്റ് തോമസ് കോളേജിന്റെ മെയിൻ ബിൽഡിംഗിന്റെ മുൻവശത്തും പിൻവശത്തുമായി പാർക്കുചെയ്യണം.
ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ
1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മുൻവശത്ത് ആളെ ഇറക്കി
യതിനുശേഷം പാലാ കത്തീഡ്രൽ കുരിശും തൊട്ടി മൈതാനിയിലും ളാലം പഴയപള്ളിമൈതാനിയിലും സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
ടൂവീലർ പാർക്കിങ്ങ്
1. എല്ലാ ടൂവീലർ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മെയിൻ ഗെയിറ്റിനു
ള്ളിലും, ജിമ്മി ജോർജ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപവും
അൽഫോൻസാ ഹോസ്റ്റൽ, എസ്.എച്ച് ഹോസ്റ്റൽ എന്നിവടങ്ങളിലും പാർക്കു ചെയ്യാവുന്നതാണ്.
പൊതുനിർദ്ദേശങ്ങൾ
1. മെയിൻ റോഡ് സൈഡിൽ നിയമവിരുദ്ധമായ ഒരുതരത്തിലുള്ള വാഹന പാർക്കിംഗുകളും അനുവദനീയമല്ല.
2. ഡിസംബർ 19 മുതൽ 23 വരെയുള്ള കൺവെൻഷൻ ദിനങ്ങളിൽ കൺവെൻഷനു വരുന്ന വാഹനങ്ങൾ രാത്രി 8.45 മുതൽ 10 മണി വരെ കോട്ടയം ഭാഗത്തേയ്ക്കു കൊട്ടാരമറ്റം ആർ.വി. ജംങ്ഷനിൽനിന്നു തിരിഞ്ഞ് പാലാ ബൈപാസ് വഴി പുലിയന്നൂരിലെത്തി പോകേണ്ടതാണ്.
3. കൺവെൻഷൻ കഴിഞ്ഞ് തിരിച്ച് കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, തൊടുപഴ, ഈരാറ്റുപേട്ട ഭാഗങ്ങിലേക്കു പോകേണ്ട എല്ലാ സ്വകാര്യവാഹനങ്ങളും വലിയ വാഹനങ്ങളും കൊട്ടാരമറ്റം ആർ.വി. ജംങ്ഷനിൽ എത്തി തിരിഞ്ഞ് പാലാ ബൈപാസ് വഴി പോകേണ്ടതാണ്.
4. എല്ലാ വലിയ വാഹനങ്ങളിലും അതത് ഇടവകയുടെ പേര് എല്ലാവരും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കേണ്ടതാണ്.
5. രോഗികൾ, മറ്റ് എമർജൻസി വാഹനങ്ങൾ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് പാർക്കുചെയ്യുക.
6. ബഹു. വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വോളിയേഴ്സിന്റെയും വാഹനങ്ങൾ അരുണാപുരം പള്ളി ഓഡിറ്റോറിയത്തിന്റെ മുൻവശത്തും കുമ്പസാരിപ്പിക്കാൻ വരുന്ന വൈദികരുടെ വാഹനങ്ങൾ സെന്റ് തോമസ് കാന്റീൻ കോമ്പൗണ്ടിലും പാർക്കു ചെയ്യാവുന്നതാണ്.
7. കൺവെൻഷൻ ഗ്രൗണ്ടിന്റെ സമീപമുള്ള ട്രാഫിക് ഓഫീസിൽനിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments