Latest News
Loading...

കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫാമിലി ലോഗോസ് ക്വിസ് മത്സരം നടത്തി.



കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫാമിലി ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെ മത്സരം  പാരിഷ് ഹാളിൽ വച്ച് നടത്തി. സിജു കോഴിക്കോട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. സ്കറിയ വേകത്താനം ലോഗോസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. 




ഇടവകയിലെ 14 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ദൈവവചനാഭിമുഖ്യം വളർത്തിക്കൊണ്ട് വചനാധിഷ്ഠിതമായ തലമുറയ്ക്ക് രൂപം നൽകുന്നതിന് വേണ്ടിയാണ് ഫാമിലി ലോഗോസ് മത്സരം സംഘടിപ്പിച്ചത്. കെ. സി. ബി. സി. യുടെ ലോഗോസ് ക്വിസ് മത്സരം കൂടാതെ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബാംഗങ്ങൾ   പങ്കെടുത്തു. 



രാജു & ജെസ്സി കോഴിക്കോട്ട് ഫാമിലി, തങ്കച്ചൻ & ഷൈബി താളനാനി ഫാമിലി, റോയി & ജെസ്സിൽ റോയി കോഴിക്കോട്ട് ഫാമിലി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജോജോ ജോസഫ് പടിഞ്ഞാറയിൽ, മാനി ചിറപ്പുറത്തേൽ, സിജു കോഴിക്കോട്ട്, ജോഷി ഈരുരിക്കൽ ഷാജു കോഴിക്കോട്ട് എന്നീ കുടുംബങ്ങൾ പ്രോത്സാഹന സമ്മാനത്തിനർഹരായി. 



മത്സരത്തിൽ വിജയിച്ചവർക്ക് കുടുംബ കൂട്ടായ്മ വാർഷികത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. ഫാ. സ്കറിയ വേകത്താനം, സിജു ഫ്രാൻസിസ് കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, ജോഷി കുമ്മേനിയിൽ, നൈസ് ലാലാ തെക്കലഞ്ഞിയിൽ, ആൻ മരിയ തേനംമാക്കൽ  കൊച്ചുറാണി ഈരൂരിക്കൽ, ഷൈബി തങ്കച്ചൻ താളനാനി, ജിനു ചിറപ്പുറത്തേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments