Latest News
Loading...

ഇൻറർനാഷണൽ വീഡിയോ മൽസരം സംഘടിപ്പിക്കുന്നു.


അമേരിക്കൻ ഗാന്ധിയൻ സൊസൈറ്റിയും നാഷണൽ യൂത്ത് പ്രോജക്റ്റ് ഇന്ത്യയും സർവീസ് സൊസൈറ്റിയും സംയുക്തമായി ഇൻറർനാഷണൽ വീഡിയോ മൽസരം സംഘടിപ്പിക്കുന്നു. മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും ഭാവിയും, ഗാന്ധിജിയുടെ മൂല്യങ്ങളും പൈതൃകവും സ്വാധീനവും ഉൾക്കൊള്ളുന്ന ഗാന്ധിജിയുടെ പഠിപ്പിക്കലുകളെയും അടിസ്ഥ‌ാനമാക്കിയുള്ളതായിരിക്കണം വീഡിയോ. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 31. 



മത്സരാർത്ഥികൾ പേര് വിവരങ്ങൾ www.gandhiansociety.org എന്ന സൈറ്റിൽ രജിസ്‌റ്റർ ചെയ്യുക. രജിസ്ട്രേഷൻ പേജിലെ URL കോളത്തിൽ, വീഡിയോ അപ്ലോഡ് ചെയ്‌ത കിസാൻ സർവീസ് സൊസൈറ്റി ഫേസ്‌ബൂക്ക് ലിങ്ക് നൽകുക. ശേഷം send ചെയ്യുക. വീഡിയോയുടെ തുടക്കത്തിൽ പേര് വയസ്സ് എന്ത് ചെയ്യുന്നു എന്നിവ നൽകി പരിചയപ്പെടുത്തണം. ഒരാൾക്ക് ഒരു വീഡിയോ മാത്രം. വീഡിയോകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം. 5 മുതൽ 7 മിനിറ്റ് വരെ ദൈർഘ്യം ഉള്ളതായിരിക്കണം വീഡിയോകൾ. പ്രായ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം.



.തയ്യാറാക്കുന്ന വീഡിയോയുടെ ആശയം, പ്രചോദനം, പ്രധാന സന്ദേശം എന്നിവ ഉൾക്കൊള്ളുന്ന നോട്ട് തയ്യാറാക്കുക. ഈ വിവരണം രജിസ്ട്രേഷൻ സമയത്ത് അതിൽ ചേർക്കേണ്ടതാണ്. വീഡിയോകൾ ഒറിജിനൽ സൃഷ്ടിയായിരിക്കണം. (പകർപ്പ് അവകാശം ലംഘിക്കരുത്). മത്സരാർത്ഥികൾ വീഡിയോയുടെ 75% എങ്കിലും സ്ക്രീനിൽ പ്രത്യക്ഷപ്പെടണം. വിഷ്വലുകൾ, ഗ്രാഫിക്സ്‌സ് അല്ലെങ്കിൽ മറ്റ് ക്രിയേറ്റീവ് ടെക്‌നിക്കുകളിലൂടെ നിങ്ങളുടെ സന്ദേശം മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. സംഗീതമോ മറ്റ് മൾട്ടിമീഡിയ ഘടകങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ, അവ പകർപ്പവകാശമില്ലാത്തതോ യഥാർത്ഥ ഉള്ളടക്കമോ ആണെന്ന് ഉറപ്പാക്കുക.



പുതുമയുള്ളതും നൂതനവും ആകർഷകവുമായ ആശയങ്ങളോട് കൂടിയ വീഡിയോ തയ്യാറാക്കാൻ ശ്രമിക്കുക. കൃത്യമായ ലൈറ്റിംഗും ഓഡിയോയും നൽകി വീഡിയോയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം വ്യക്തതയും ക ത്യതയും മനോഹാരിതയും വീഡിയോകൾക്ക് ഉറപ്പുവരുത്തുക.

- വീഡിയോ അപ്ലോഡ് ചെയ്യേണ്ട വിധം: പങ്കെടുക്കുന്നവർ അവരുടെ വീഡിയോ എൻട്രികൾ സ്വന്തം YouTube ചാനൽ ഉള്ളവ ർക്ക് അതിലേക്കും, കിസാൻ സർവീസ് സൊസൈറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിലേക്കും അപ്ലോഡ് ചെയ്യുക. കിസാൻ സർവീസ് സൊസൈറ്റി ഫേസ്ബൂക്ക് ലിങ്ക് നൽകുക ശേഷം send ചെയ്യുക. നിങ്ങൾക്ക് ലഭിക്കുന്ന ലൈക്കുകളും ഷെയറുകളും മത്സരവിധി നിർണയത്തിന് പരിഗണിക്കുന്നതിനാൽ സാധ്യമായ എല്ലാ സോഷ്യൽ മീഡിയകളിലും കിസാൻ സർവീസ് സൊസൈറ്റി ഫേസ്ബൂക്ക് ലിങ്ക് നൽകി പ്രയോജനപ്പെടുത്താവുന്നതാണ്.




സർഗ്ഗാത്മകത, വ്യക്തത, സൃഷ്ടിയിലുള്ള മനോഹാരിത, മൂല്യങ്ങളിൽ അധിഷ്‌ഠിതമായ അവതരണം. സംഭാഷണ മികവ്, ആശയ കൈമാറ്റ മികവ് എന്നിവയ്ക്ക് 1050 പോയിൻറ്, മഹാത്മാഗാന്ധിയെ മറ്റ് നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനും, അദ്ദേഹ ത്തിൻറെ സമകാലിക പ്രാധാന്യം വ്യക്തമാക്കുന്നതിനും, ഗാന്ധിയൻ ദർശനങ്ങളുടെ ആഴം ആയിട്ടുള്ള അപഗ്രഥനത്തിനു പ്രചോദനാത്മകമായ അവതരണത്തിനും പ്രത്യേക പോയിൻ്റുകൾ, സാങ്കേതിക മികവ് 110, ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന്റെ ഭാവി 110, ഗാന്ധിയൻ തത്വ ചിന്തയെ കുറിച്ചുള്ള അറിവ് 110, നവമാധ്യമങ്ങളിൽ നിങ്ങൾക്ക് ലഭിച്ച പിന്തുണക്കും കമന്റുകൾ ക്കും 510 എന്നീ നിലയിൽ ആയിരിക്കും പോയിൻറ് ലഭ്യമാകുന്നത്. സംശയ നിവാരണത്തിന് ബന്ധപ്പെടേണ്ട നമ്പർ 9496171441


സൺ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻ തോട്ടം, കോട്ടയം ജില്ല പ്രസിഡൻറ് അജിത്ത് വർമ്മ, ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോൺ, മീനച്ചിൽ യൂണിറ്റ് സെക്രട്ടറി തോമസ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments