സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ആദ്യത്തെ 40 യൂണിറ്റ് വരെ വർധനവ് ഉണ്ടാകില്ല. അടുത്ത വർഷം യൂണിറ്റിന് 12 പൈസയും വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. നിരക്ക് വർധനവ് ഇന്നലെ മുതൽ പ്രാബല്യത്തിലായി. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നാലാം തവണയാണ് വൈദ്യുതി നിരക്കിൽ വർധനവ് ഉണ്ടാകുന്നത്. സമ്മർചാർജ്ജ് എന്ന ആവശ്യം പക്ഷേ സർക്കാർ അംഗീകരിച്ചില്ല. |
അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments