കർഷകരുടെ ജീവിതപ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാനുള്ള വേദിയായി സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ 'കർഷകരുടെ സമരക്കനൽ' കാർഷിക സെമിനാർ. പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സെമിനാർ സിപിഐ എം കേന്ദ്രകമ്മറ്റിയംഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിരോധമുയർത്തുന്നതിനൊപ്പം ബദൽ മാർഗങ്ങളും നടപ്പാക്കണം. കൂടുതൽ വ്യത്യസ്ത വിളകൾ കൃഷി ചെയ്യുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും വേണം. എല്ലാ പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ കർഷകരെ സഹായിക്കാനാവശ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. അവിടെയും കേന്ദ്രനയങ്ങൾ വിലങ്ങുതടിയാകുന്നുണ്ട്. കുത്തക കമ്പനികൾക്ക് വേണ്ടി ബോധപൂർവ്വം കാർഷികവിളകളുടെ വിലയിടിക്കുന്നു. വൻകിട ടയർ കമ്പനിക്കൾക്കായി റബറിൻ്റെ വിലയിടിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്.
കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ എം സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മറ്റിയംഗം സജേഷ് ശശി, കർഷകസംഘം നേതാക്കളായ എം ടി ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്പിക്കൽ, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് എന്നിവർ സംസാരിച്ചു. വി ജി വിജയകുമാർ നന്ദി പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments