Latest News
Loading...

അപകടത്തിൽ മരിച്ച ആയുഷ് പൂഞ്ഞാർ സ്വദേശി അല്ല



ആലപ്പുഴയിൽ കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച ആയുഷ് ഷാജി ആലപ്പുഴ കാവാലം സ്വദേശി. ആയുഷിന്റെ അമ്മവീടാണ് പൂഞ്ഞാർ ചേന്നാട് ഉള്ളത്. അപകടത്തെ തുടർന്ന് മാധ്യമങ്ങളിൽ പൂഞ്ഞാർ സ്വദേശി എന്ന വാർത്ത പരന്നതോടെ ആളുകൾ വലിയ തോതിലുള്ള അന്വേഷണമാണ് നടത്തിയത്. 

ആലപ്പുഴ കാവാലം നെല്ലൂർ ഷാജിയുടെയും ഉഷയുടെയും മകനാണ് ആയുഷ് . ഇവർ നാളുകളായി ഇൻഡോറിൽ സ്ഥിരതാമസക്കാരാണ്. ഉഷ ഇൻഡോറിൽ നഴ്സായും ഷാജി അക്കൗണ്ടൻറ് ആയി വർക്ക് ചെയ്യുന്നു. ആയുഷിന്റെ സഹോദരിയും ഇൻഡോറിൽ ജോലിയിലാണ് . 




പ്ലസ്ടുവിന് ശേഷം ആയുഷ് പാലാ ബ്രില്ല്യൻസ് സ്റ്റഡി സെൻററിൽ പഠനം നടത്തിയിരുന്നു. ഉഷയുടെ വീട് പൂഞ്ഞാർ ചേന്നാട് ഉണ്ട് എന്നുള്ളതാണ് പൂഞ്ഞാറുമായുള്ള ബന്ധം.

അപകട വിവരം അറിഞ്ഞ കുടുംബാംഗങ്ങൾ നാട്ടിലേക്ക് തിരിച്ചു. ആയുഷിൻ്റെ സംസ്കാരം നാളെ കാവാലത്ത് പത്തരയ്ക്ക് നടക്കും.  

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments