Latest News
Loading...

യൂത്ത് കൗൺസിൽ ഫൊറോന സമിതി രൂപീകരിച്ചു



കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ തീക്കോയി ഫൊറോന സമിതിയുടെ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു. മേഖലാ പ്രസിഡൻ്റ് ജോ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന രക്ഷാധികാരി ഡോ.തോമസ് മേനാച്ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 

ഡയറക്ടർ ഫാ.ജോസഫ് താന്നിക്കാപ്പാറ ഉന്നത വിജയം നേടിയവരെയും അടുക്കളത്തോട്ട മത്സരത്തിൽ വിജയികളായവരെയും അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. രൂപതാ വൈസ് പ്രസിഡൻ്റ് പയസ് കവളം മാക്കൽ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ.ജോബിൻ ജോബ് സ്വാഗതവും പ്രസിഡൻറ് സെബാസ്റ്റ്യൻ തോമസ് കൃതജ്ഞതയും പറഞ്ഞു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments