Latest News
Loading...

അയ്യപ്പ ഭക്തരോടൊപ്പം പാലാ നഗരസഭയും





ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പാലായിലെത്തുന്ന അയ്യപ്പ ഭക്തരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതായി ഷാജു.വി.തുരുത്തുൻ അറിയിച്ചു. പാലാ നഗരത്തിലെ മുഴുവൻ റോഡുകളും അടിച്ചു വാരി വൃത്തിയാക്കുന്നതിനും, ബ്ലീച്ചിംഗ് പൗഡറും, കുമ്മായവും ഇട്ട് ശുചിയാക്കുന്നതിനും, ടോയ്‌ലറ്റുകൾ ക്ലീൻ ചെയ്യുന്നതിനും, പാലാ ഗവൺമെൻ്റ് ആശുപത്രി ജംഗ്ഷനിൽ അയ്യപ്പ ഭക്തർക്കായി കുടിവെള്ളവും, പോലീസ് എയ്ഡ് പോസ്റ്റും, ആവശ്യമായ പന്തലും, വെളിച്ചവും ഏർപ്പെടുത്തുന്നതിനും, മുരിക്കുംപുഴ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് വിരി വയ്ക്കുന്നതിനായി തെക്കേക്കര കോംപ്ലക്‌സ് കെട്ടിടത്തിൽ സൗകര്യം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ അടിയന്തിരമായി പൂർത്തീകരിച്ചു വരുന്നതായും ചെയർമാൻ അറിയിച്ചു.

.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments