Latest News
Loading...

മീനച്ചിൽ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകൾക്കും മാതൃക - റോഷി അഗസ്റ്റിൻ




 സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റേതെന്ന് എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.  സംസ്ഥാന സർക്കാരിൻ്റെ  നവകേരളം കർമ്മ  പദ്ധതിയുടെ ഭാഗമായ സമ്പൂർണ്ണ ഭവന പദ്ധതി ലൈഫ് മിഷൻ്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് മീനച്ചിൽ ഗ്രാമപഞ്ചായത്ത് നടത്തിയ യോഗത്തിലാണ് മന്ത്രിയുടെ പരാമർശം. പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് അങ്കണത്തിൽ വെച്ച്  നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്തിലെ ഭവന രഹിതരായ 159 ഗുണഭോക്താക്കൾക്കാണ്  ലൈഫ് മിഷനിലൂടെ  സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ലൈഫ് മിഷൻ പദ്ധതിയിൽ മുഴുവൻ ഭവനരഹിതരായ ആളുകൾക്കും വീട് നൽകിയ പഞ്ചായത്തായി മീനച്ചിൽ ഗ്രാമപഞ്ചായത്ത് മാറിയിരിക്കുകയാണ്. യോഗത്തിൽ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ  വിവിധ  പദ്ധതികളായ ക്ഷീര ഗ്രാമം, ഷെൽഫ് ഓഫ് ലൗവ്, ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു. ലൈഫ് മിഷൻ പദ്ധതിയുടെ നടത്തിപ്പിനു നേതൃത്വം നൽകിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരെ യോഗത്തിൽ ആദരിച്ചു. 




ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ  ജോസ് ചെമ്പകശ്ശേരി, ജെസി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ മെമ്പർമാരായ ബിജു റ്റി.ബി, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ,  ജോയി കുഴിപ്പാല, വിഷ്ണു പി.വി, ഷേർളി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, സെക്രട്ടറി സീന പി.ആർ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ഹരിദാസ്, മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോസ് ടോം, പൂവരണി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രൊഫ. എം. എം എബ്രഹാം മാപ്പിളകുന്നേൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബിനോയി നരിതൂക്കിൽ, ജിനു വാട്ടപ്പള്ളി, ഔസേപ്പച്ചൻ ഓടയ്ക്കൽ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോണി കുന്നപ്പള്ളി,   തുടങ്ങിയവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments