നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള ഒരുക്കി സെൻറ് ജോസഫ് യു പി സ്കൂൾ മണിയംകുന്ന്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഹാളിൽ നടത്തപ്പെട്ട ഭക്ഷ്യമേളയിൽ കുട്ടികൾ കൊണ്ടുവന്ന നാടൻ വിഭവങ്ങൾ ശ്രദ്ധേയമായി. വിഷരഹിത ഭക്ഷണ ശീലത്തിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുവാനും, നാടൻ ഭക്ഷ്യവസ്തുക്കൾ പരിചയപ്പെടാനും, വിഭവങ്ങളുടെ പ്രത്യേകതകൾ മനസിലാക്കുന്നതിനും വേണ്ടി സംഘടിക്കപ്പെട്ട ഭക്ഷ്യമേളയിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു
സ്കൂൾ മാനേജർ റവ.ഫാ.ജോർജ്ജ് തെരുവിൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments