ദേശീയ വിരവിമുക്ത ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിലും അങ്കണവാടികളിലും വിരക്കെതിരെ ഗുളിക വിതരണം ചെയ്തു. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, അങ്കണവാടികൾ പ്ലേ സ്‌കൂളുകൾ എന്നിവവഴിയാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിർവ്വഹിച്ചു. ചടങ്ങിൽ കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിച്ചു.
ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് ഒരേ ദിവസം തന്നെയാണ് വിര നശീകരണത്തിനായി ഗുളിക നൽകിയത്. ഒരു പ്രാവശ്യം ഗുളിക കഴിക്കുന്നതിലൂടെ തന്നെ ശരീരത്തിലെ ബഹുഭൂരിപക്ഷം വിരകളും നശിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അറിയിച്ചു. ചൊവ്വാഴ്ച ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് ഡിസംബർ മൂന്നിനു ഗുളിക വീണ്ടും നൽകും.ജില്ലാ മെഡിക്കൽ ഓഫീസർ വിഷയാവതരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.
0 Comments