Latest News
Loading...

പാല ഉപജില്ല ശാസ്ത്രോത്സവം - IGNITE -2024 ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ



2024-25 അധ്യയന വർഷത്തിലെ പാല ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം - IGNITE -2024 (ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേള) ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്ററ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്കൂൾ എന്നിവിടങ്ങളിലായി ഒക്ടോബർ 17, 18 തീയതികളിലായി നടത്തപ്പെടുന്നു.





വളർന്നുവരുന്ന തലമുറയെ ശാസ്ത്ര- സാമൂഹ്യശാസ്ത്ര -ഗണിതശാസ്ത്ര ആഭിമുഖ്യമുള്ളവരും പ്രവൃത്തി പരിചയത്തിലും സാങ്കേതികവിദ്യയിലും നൈപുണ്യമുള്ളവരും ആക്കിത്തീർത്ത് ഭാവിയുടെ വാഗ്ദാനങ്ങളായി സമൂഹത്തിന് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പാല ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 65 സ്കൂളുകളിൽ നിന്നായി 2600 കുട്ടികൾ മാറ്റുരയ്ക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 9.30 am -ന് മത്സരങ്ങൾ ആരംഭിക്കുന്നു. 17 -ന് നടത്തപ്പെടുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-ഐടി മേളകളിലും 18 വെള്ളിയാഴ്ച സംഘടിപ്പിച്ചിരിക്കുന്ന സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലുമായി 230 മത്സരയിനങ്ങൾ വിവിധ വേദികളിൽ നടത്തപ്പെടും.

ശാസ്ത്രോത്സവത്തിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം 2024 ഒക്ടോബർ 17 വ്യാഴാഴ്ച 10.30 am - ന് ആതിഥേയ സ്കൂളായ ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ വച്ച് നടത്തപ്പെടും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന ടോമി പൊരിയത്ത് അധ്യക്ഷത വഹിച്ച് സംസാരിക്കുന്ന യോഗത്തിൽ കൺവീനറും എസ്. എച്ച്. ജി. എച്ച്. എസ്. പ്രഥമാധ്യാപികയുമായ റവ. സി. സെലിൻ ലൂക്കോസ് സ്വാഗതം ആശംസിക്കും. പാല ഉപജില്ല എ. ഇ. ഒ. ശ്രീമതി ഷൈല ബി. പതാക ഉയർത്തലും ആമുഖപ്രഭാഷണവും, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജോസ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണവും നിർവഹിക്കും. 



തുടർന്ന്, വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണിയും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനവും ആശംസകളർപ്പിച്ച് സംസാരിക്കുന്ന യോഗം പി. ടി. എ. പ്രസിഡന്റ്റ് ശ്രീ. ചെയ്‌സ് തോമസിൻ്റെ കൃതജ്ഞതയോടെ പര്യവസാനിക്കുംഒക്ടോബർ 18 വെള്ളിയാഴ്ച 4.00 മണിക്ക് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടോമി അധ്യക്ഷത വഹിക്കുകയും ഉാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റാണി ജോസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്യും. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ആശംസകളർപ്പിക്കുകയും പാല സബ്ജില്ല എ. ഇ. ഒ. ശ്രീമതി ഷൈല ബി. സമ്മാന വിതരണം നടത്തുകയും എച്ച്. എം. ഫോറം സെക്രട്ടറി ശ്രീ. ഷിബുമോൻ ജോർജ് കൃതജ്ഞതയർപ്പിക്കുകയും ചെയ്യും.




പാല ഉപജില്ലയിലെ എൽ. പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപ്പെട്ട എല്ലാ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്രോത്സവം മികവുറ്റതും ആകർഷകവുമാക്കാൻ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്ക്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ അംഗങ്ങളായുള്ള വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്തു വരുന്നു.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും ഭരണങ്ങാനം വാർഡ് മെമ്പറുമായ ശ്രീ. ജോസുകുട്ടി അമ്പലമറ്റത്തിൽ, എ. ഇ. ഒ. ശ്രീമതി ഷൈല ബി., എച്ച്. എം. ഫോറം സെക്രട്ടറി ശ്രീ. ഷിബുമോൻ ജോർജ്, പി. റ്റി. എ. പ്രസിഡൻ്റ് ശ്രീ. ചെയ്‌സ് തോമസ്, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീ. ആൽബിൻ ജോർജ് എന്നിവർ പാലായിൽ വച്ച് നടത്തപ്പെട്ട വാർത്താ സമ്മേളനത്തിൽ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട പരിപാടികളും ക്രമീകരണങ്ങളും വിശദീകരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments