Latest News
Loading...

നീണ്ടുക്കുന്നേൽ പടി- ചപ്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു



 പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപെട്ട  ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്തെ നീണ്ടുക്കുന്നേൽപ്പടി -ചപ്പാത്ത് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  




വാർഡ് മെമ്പർ ഷാന്റി തോമസ്,  മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി മാത്യു അരിമറ്റത്തിൽ,   ജോഷി മൂഴിയാങ്കൽ,  മുൻ പഞ്ചായത്ത് മെമ്പർ ജാൻസി ജോർജ്, ആന്റണി അറക്കപ്പറമ്പിൽ, ബിജു മാത്യു കുന്നത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.




 ഈരാറ്റുപേട്ട -ചേന്നാട് റോഡിൽ നിന്ന് ആരംഭിച്ച് ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്നതിനും, പ്രദേശവാസികൾക്ക് സഞ്ചാരത്തിനുമുള്ള ഈ  റോഡ് കുണ്ടും കുഴിയുമായി താറുമാറായി കിടന്നത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ   നിവേദനത്തെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികൾക്കും കൂടാതെ ചേന്നാട് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്ന കായികതാരങ്ങൾക്കും,കായിക പ്രേമികൾക്കും ഏറെ സഹായകരമായി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments