പരിപാടിയുടെ ഉദ്ഘാടനം ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ് നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് നിക്സൺ കെ അറക്കൽ, സോൺ ചെയർപേഴ്സൺ ബി ഹരിദാസ്, വാർഡ് മെബർ സ്മിതാ ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ: റോണി ജോസ്, ഡോക്ടർ അശ്വതി എന്നിവർ ക്ലാസുകൾ നയിച്ചു. ലയൺ മെമ്പർമാരായ റോയി ഫ്രാൻസിസ്, ഫിലിപ്പ് ജോസ്, വി എ സെബാസ്റ്റ്യൻ, ബെന്നി തയ്യിൽ, ഷാജി മണിയമ്മാക്കൽ, ജോർജ്ജ് റ്റി എം, ജെയിംസ് ആഗസ്റ്റിൻ, ശ്രീമതി ജ്യോതി ലക്ഷ്മി, സിസ്റ്റർ ചൈതന്യ തെരേസാ തുടങ്ങിയവർ നേതൃത്വം നൽകി.
നേത്രപരിശോധന ക്യാമ്പ് ഐ മൈക്രോ സർജറി ഹോസ്പിറ്റൽ തിരുവല്ലയും, ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ ആശുപത്രി പാലായും നയിച്ചു. വിദ്യാർത്ഥികൾ, മാതാപിതാക്കൾ പൊതുജനങ്ങൾ ഉൾപ്പെടെ മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments