Latest News
Loading...

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ




പാലാ :പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ 
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ നവംബർ 9 ശനി മുതൽ 17 ഞായർ വരെ ആഘോഷിക്കുന്നു.
തിരുനാൾ ദിനങ്ങളിൽ രാവിലെ 4:30ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് 5:30 am, 7 am ,9:30 am, 4 pm , 6:30 pm എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന,നൊവേന പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരിക്കും.



നവംബർ 16 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാഹന വെഞ്ചിരിപ്പും ഉണ്ടായിരിക്കും.നവംബർ 17 ഞായറാഴ്ച പ്രധാന തിരുനാൾ ദിനം അന്നേദിവസം രാവിലെ 4.30 മുതൽ പൂച്ചെണ്ടു സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം തുടർന്ന് തിരുനാൾ പ്രദക്ഷിണം,നിത്യസഹായ മാതാവിൻ്റെ നൊവേന,പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments