പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണെന്നും നമ്മുടെ പരിസ്ഥിതി പഠനത്തിൽ പുതിയ കാഴ്ചപ്പാട് അനിവാര്യമായിരിക്കുന്നുവെന്നും പാലാ സെൻ്റ് തോമസ് കോളേജ് പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിച്ച ഡോ. ആൻ്റോ മാത്യുവിൻ്റെ പുസ്തകം ഗാർസീനിയ ഇംബെർട്ടി കുടംപുളിക്കുടുംബത്തിലെ കാട്ടുമരം പ്രകാശനം ചെയ്തു കൊണ്ട് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
വംശനാശം നേരിടുന്ന ഗാർസീനിയ ഇംബെർട്ടിയെക്കുറിച്ചുള്ള പഠനഗ്രന്ഥം കോളേജ് മാനേജർ വെരി റവ.ഡോ. ജോസഫ് തടത്തിൽ ഏറ്റുവാങ്ങി. പുതുതായി ആരംഭിച്ച പാലൈ റിസേർച്ച് ജേണലിൻ്റെ പ്രഥമലക്കവും മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശിപ്പിച്ചു. നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളുടെ ഫലം ഇത്തരം ജേണലുകളിലൂടെ പുറത്തു വരണമെന്ന് റവ ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
പാലൈ എന്ന പേരിൻ്റെ പ്രസക്തിയും പ്രാധാന്യവും കോളേജ് പ്രിൻസിപ്പൽ ആമുഖ പ്രഭാഷണത്തിൽ ഡോ. സിബി ജയിംസ് വിശദീകരിച്ചു. ദേശനാമവും തിണയുടെ പേരും ഒന്നായിത്തീരുന്ന ഒരപൂർവ്വത പാലായ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ബോട്ടണി വിഭാഗം മേധാവി പ്രൊഫ ഡോ.ടോജി തോമസ് പുസ്തകപരിചയം നടത്തി. വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ കെ. തോമസ് കാപ്പിലിപ്പറമ്പിൽ , കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടു മേടയിൽ പബ്ലിക്കേഷൻ ഡിവിഷൻ ഡയറക്ടർ പ്രൊഫ. ഡോ. തോമസ് സ്കറിയ, ഡോ. ആൻ്റോ മാത്യു എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments