Latest News
Loading...

നാടൻ നെല്ലിനങ്ങളുടെ വിത ഉത്സവം



പാലാ മുന്‍സിപ്പാലിറ്റിയില്‍ അരുണാപുരം കോളേജ് വാര്‍ഡില്‍ നെല്കൃഷിയ്ക്ക് തുടക്കമായി.  കിഴക്കേക്കര പാടത്ത് പരമ്പരാഗത നാടന്‍ നെല്ലിനങ്ങളായ ഞവര, രക്തശാലി , കുറുവ, ജ്യോതി, തവളക്കണ്ണന്‍ എന്നീ നെല്ല് വിത്തുകള്‍ ആണ് കൃഷി ചെയ്യുന്നത്. പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഞവര നെല്ല് വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ്, പ്രന്‍സ് കിഴക്കേക്കര, ഷൈബു തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




 ശിവൻകുട്ടി നടുപറമ്പിൽ, സണ്ണി മാന്താടിയിൽ, അശേകൻ ഇടച്ചേരിൽ, ഫ്രെഡി മാളിയേക്കൽ, ജോയി പാലാ, ഏലിക്കുട്ടി മുണ്ടുപറമ്പിൽ, ശേഭന ശിവൻകുട്ടി, മോളി പൊന്നച്ചൻ, ഷീല അശേകൻ, ഷൈജി പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു, രക്തശാലി അരിയും വലവൂർ നാടൻ ശർക്കര യും ഉപയോഗിച്ച് തയ്യാർ ആക്കിയ പായസവും ഉണ്ടായിരുന്നു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments