Latest News
Loading...

അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി സമാപനം



പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി ആലോഷ പരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി നടക്കുമെന്ന് കോളേജ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും.




അറുപത് വർഷം മുൻപ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ആണ് മുന്നോട്ടു വച്ചത്. ക്രാന്തദർശിയായ തങ്ങളുടെ വലിയ പിതാവിൻ്റെ സ്വപ്നങ്ങൾക്ക് മഴവിൽ വർണ്ണങ്ങൾ ചാർത്തുന്നു അൽഫോൻസയുടെ അറുപത് വർഷത്തെ ചരിത്രം . 





വജ്ര ജൂബിലി ആലോഷ പരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. പാലാ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ മോൺ.ഡോ ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. 




ജോസ് കെ മാണി എംപി ഫ്രാൻസിസ് ജോർജ് എംപി മാണിസി കാപ്പൻ എംഎൽഎ,മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ജിമ്മി ജോസഫ് , കോളജ് പ്രിൻസിപ്പാൾ റവ.ഡോ ഷാജി ജോൺ കോളേജ് ബർസാർ കുര്യാക്കോസ് വെള്ളച്ചാലിൽ തുടങ്ങിയവർ പ്രസംഗിക്കും.വാർത്ത സമ്മേളനത്തിൽ കോളേജ് ബർസാർ കുര്യാക്കോസ് വെള്ളച്ചാലിൽ, എയ്ഞ്ചൽ റബേക്ക സന്തോഷ്, അന്ന E. A,, കൃപ ജോൺസൺ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments