Latest News
Loading...

ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ.




അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ "ഫിഫ്ത്ത് എസ്റ്റേറ്റ്" മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം "കണ്ണൂർ സ്ക്വാഡ്" തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി നിർവഹിച്ചു.



നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്.. മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും അദ്ദേഹം പറഞ്ഞു.




കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, മീഡിയ ഡിപ്പാർട്ട്മെന്റ് മേധാവി ജൂലി ജോൺ, അസോസിയേഷൻ പ്രസിഡന്റ് ജെയിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments