Latest News
Loading...

മുതിർന്നവരുടെ സജീവ കൂട്ടായ്മകൾ ആയൂർ ദൈർഘ്യം വർധിപ്പിക്കും - ഡോ.വർഗീസ് പുന്നൂസ്



പാലാ - മുതിർന്നവരുടെ കൂട്ടായ്മകൾ ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനും മാനസിക ഉല്ലാസത്തോടെ ജീവിതം ആസ്വാദ്യകരമാക്കാനും അതിലൂടെ ആയുർ ദൈർഘ്യം വർധിക്കാനും കാരണമാകുമെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും പ്രമുഖ സൈക്യാട്രിസ്റ്റ്മായ ഡോ.വർഗീസ് പുന്നൂസ് പറഞ്ഞു. ആരോഗ്യ മേഖലയുടെ വളർച്ച നമ്മുടെ ആയൂർ ദൈർഘ്യം വർധിപ്പിച്ച് കൊണ്ടിരിക്കുകയും പഠനത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്ക് പോകുന്ന കുട്ടികൾ മിക്കവാറും മടങ്ങി വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിട്ടയർ ചെയ്തവരും മുതിർന്നവരും വിവിധ കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിക്കുന്നത് അഭികാമ്യമാണെന്നും അദ്ദേഹം അറിയിച്ചു .




സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ,സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. എം.എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,ജോസഫ് എം വീഡൻ,പ്രൊഫ.സെബാസ്ററ്യൻ കദളിക്കാട്ട്,തോമാച്ചൻ തോപ്പിൽ, വി .എസ്.രാധാകൃഷ്ണൻ,അഡ്വ.സന്തോഷ് മണർകാട്, പി.എൽ.ജോസ്,ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം. ജി.രവീന്ദ്രൻ,ഉഷാ ശശി,സുഷമ രവീന്ദ്രൻ, എസ്.സഞ്ജീവ്,സന്ധ്യാ ബേസിൽഎന്നിവർ പ്രസംഗിച്ചു.




വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രഫ.സെബാസ്ററ്യൻ കദളിക്കാട്ട്,തോമാച്ചൻ തോപ്പിൽ,അലക്സ് എം വർക്കി,ജസ്റ്റിൻ ജോർജ്, വി. എസ്.രാധാകൃഷ്ണൻ,മനോജ് ജോസഫ്,അനിൽ തീർത്ഥം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.അംഗങ്ങൾ വിവിധ ഓണാഘോഷ പരിപാടികൾ അവതരിപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments