Latest News
Loading...

കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗവും പ്രകടനവും





കേരളത്തിൽ നിന്ന് ആദ്യ ബി. ജെ. പി. എം. പി.യെ വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ മുഖ്യ മന്ത്രി പിണറായി വിജയൻ അവകാശപെട്ടതാണെന്നു കെ. പി. നിർവാഹക സമിതി അംഗവും മുൻ ഡി. സി. സി. പ്രസിഡന്റ്റുമായ Adv. ടോമി കല്ലാനി. ഈ ലക്ഷ്യം നേടിയെടുക്കാൻ ആണ് തൃശ്ശൂർ പൂരം കലക്കി ജനവികാരം സുരേഷ് ഗോപിക്കു അനുകൂലമാക്കിയത്.




പിണറായി വിജയൻ്റെ ആർ. എസ്. എസ്. സംഘപരിവാർ വിരുദ്ധത കേവലം വാചകമടി മാത്രമാണ്. നരേന്ദ്രമോദിക്കു യൂ. പി. മുഖ്യമന്ത്രി യോഗി ആദിത്യ യെക്കാൾ വിശ്വസിക്കാവുന്നത് പിണറായി വിജയനെ ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. 



പോലീസിലെ ക്രിമിനൽ വൽക്കരണവും മാഫിയകളെ വളർത്തുന്നതും ആണ് പിണറായി സർക്കാരിന്റെ നേട്ടങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ടുകൊണ്ട് കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗവും പ്രകടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു ടോമി കല്ലാനി..



ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എ.കെ ചന്ദ്രമോഹൻ, പ്രൊഫ.സതീശ് ചൊള്ളാനി, രാജൻ കൊല്ലം പറമ്പിൽ, സാബു അബ്രഹാം, സന്തോഷ് മണർകാട്ട്, തോമസ് ആർ വി ജോസ്, ബിജോയി എബ്രാഹം, പയസ് മാണി, തോമസുകുട്ടി നെച്ചിക്കാട്ട്, ജയിംസ് ചാക്കോ ,പ്രേംജിത്ത് ഏർത്തയിൽ, രാജു കൊക്കോപ്പുഴ ,ആനി ബിജോയി, പ്രിൻസ് വി.സി ,ഷോജി ഗോപി,രാജു കോനാട്ട്, വക്കച്ചൻ മേനാംപറമ്പിൽ, രാഹുൽ പി എൻ ആർ ,ലിസിക്കുട്ടി മാത്യു, മായ രാഹുൽ.കെ.ജെ ദേവസ്യ, മനോജ് വള്ളിച്ചിറ, 



ബിബിൻ രാജ്, ഷാജി ഇടേട്ട്, മാത്യു കണ്ടത്തിപ്പറമ്പിൽ, ലീലാമ്മ ഇലവുംകുന്നേൽ, ആര്യ സബിൻ,
ഹരിദാസ് അടമത്ര, കിരൺ മാത്യം, അർജുൻ സാബു, സത്യൻ തോപ്പിൽ, രുഗ്മിണിയമ്മ, ടോണി തൈപ്പറമ്പിൽ, ടോണി ചക്കാല, റെജി തലക്കുളം,ഷിജി ഇലവുംമൂട്ടിൽ, ബിനോയി ചുരനോലി, ജയദീപ് പാറയ്ക്കൽ, അഡ്വ.റെജി, സോണി ഓടച്ചുവട്ടിൽ, ശ്യാം പ്രകാശ് ,ഷാജി വലിയപറമ്പിൽ, ബാബു കുഴിവേലി, ജോയി മഠം തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments