Latest News
Loading...

ഓണം വിപണിയും കർഷക ചന്തയും ആരംഭിച്ചു



തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിനോട് അനുബന്ധിച്ചുള്ള കൺസ്യുമർ സ്റ്റോറിലാണ് ഓണം വിപണി.  സഹകരണ ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ നിർവഹിച്ചു.                                                   


നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സബ്‌സിഡി കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്. 



അതോടൊപ്പം    സംസ്ഥാന കൃഷി വകുപ്പിന്റെയും തീക്കോയി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തീക്കോയി സഹകരണ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പഴം പച്ചക്കറി വിപണ മേള ഓണ സമൃദ്ധി -2024 കർഷക ചന്ത  സേവന ഇക്കോഷോപ്പിൽ പ്രവർത്തനം ആരംഭിച്ചു.



കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറികൾ പൊതുവിപണിയിലും കുറഞ്ഞ വിലയിൽ കർഷക ചന്തയിൽ ലഭ്യമാണ്.  കർഷക ചന്തയുടെ ഉൽഘാടനം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവഹിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments