Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ട്രാഫിക്ക് പരിഷ്‌ക്കരണം നാളെ മുതല്‍



ട്രാഫിക്ക് പരിഷ്‌ക്കരണക്കമ്മിറ്റിയും നഗരസഭ കൗണ്‍സിലും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ ,വ്യാപാരി, ട്രേഡ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടന പ്രതിനിധികള്‍ മുതലായവരുടെ സംയുക്ത തീരുമാനം അനുസരിച്ച് രണ്ട് മാസത്തെ നിരന്തരമായ ചര്‍ച്ചകളുടെയും  നിര്‍ദ്ദേശങ്ങളുടെയും   അടിസ്ഥാനത്തില്‍ പത്തിന പ്രധാനപ്പെട്ട ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുന്നു.  ദിശാ ബോര്‍ഡുകള്‍ ,ട്രാഫിക് മീഡിയനുകള്‍, നിരീക്ഷണ ക്യാമറകള്‍ ,പോലീസ് ,ഹോം ഗാര്‍ഡ്, നഗരസഭ ജീവനക്കാര്‍ തുടങ്ങിയ സംവിധാനത്തില്‍  പൂര്‍ണ്ണമായും പൊതുജന സഹകരണത്തോടുകൂടിയാണ് ഈ ട്രാഫിക് പരിഷ്‌ക്കാരം ഈരാറ്റുപേട്ടയില്‍ ആരംഭിക്കുന്നത്. 





എല്ലാ മാസവും ആദ്യവാരം ട്രാഫിക് അവലോകന മീറ്റിംഗ് നടത്തുവാനും ഇന്ന് ചേര്‍ന്ന ട്രാഫിക്ക് പരിഷ്‌ക്കരണക്കമ്മിറ്റി തീരുമാനിച്ചു. ട്രാഫിക്ക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും മുഴുവന്‍ സംഘടനകളുടെയും പൂര്‍ണ്ണമായ പിന്തുണ വേണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. 





നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ്  ഇല്യാസ് സ്വാഗതം ആശംസിച്ചു. ട്രാഫിക്ക് പരിഷ്‌ക്കരണ സമിതി അംഗങ്ങളായ നാസര്‍ വെള്ളൂപ്പറമ്പില്‍, അനസ് പാറയില്‍ ,അബ്ദുല്‍ ലത്തീഫ് ,പൊതുമരാമത്ത് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസല്‍ റഷീദ് ,പോലീസ് ,ഗതാഗത വകുപ്പ് ,റവന്യു ,പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരും ,നഗരസഭ ജീവനക്കാരും പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments